Crime News

ഉണ്ണിത്താന്‍ വധശ്രമം: പ്രതിയുടെ ജാമ്യം റദ്ദാക്കി

Posted on: 07 Jul 2015


തിരുവനന്തപുരം: ഉണ്ണിത്താന്‍ വധശ്രമക്കേസിലെ പ്രതി എസ്.ഷഫീക്കിന്റെ ജാമം കോടതി റദ്ദാക്കി. പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി ആര്‍.രഘുവിന്റെതാണ് ഉത്തരവ്. കേസ് പരിഗണിച്ചപ്പോള്‍ പ്രതിയോ അഭിഭാഷകനോ ഹാജരായിരുന്നില്ല.

കഴിഞ്ഞ വിചാരണദിവസം മഹേഷ് എന്ന പുഞ്ചിരി മഹേഷിന്റെ ജാമ്യവും റദ്ദായിരുന്നു. പിന്നീട് ഇയാള്‍ കോടതിയില്‍ നിന്നും ജാമ്യം നേടി.
മാതൃഭൂമി സീനിയര്‍ റിപ്പോര്‍ട്ടര്‍ വി.ബി.ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ചകേസാണ് കോടതി പരിഗണിച്ചത്. സി.ബി.ഐ. ഈ കേസില്‍ തുടരന്വേഷണം നടത്തിവരികയാണ്.

 

 




MathrubhumiMatrimonial