പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ കൂട്ടുനിന്ന മാതാപിതാക്കള്‍ പിടിയില്‍
Posted on: 07 Jul 2015
കോട്ടയ്ക്കല്‍: ആറാംക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ കൂട്ടുനിന്ന മാതാപിതാക്കള്‍ പിടിയില്‍. കോട്ടയ്ക്കലിനു സമീപത്തെ പുലിക്കോട്ടിലാണ് സംഭവം. 13വയസ്സുകാരിയെ അച്ഛനുമമ്മയും ചേര്‍ന്ന് വേശ്യാവൃത്തിക്ക് കൊണ്ടുപോകുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതരെത്തി തിങ്കളാഴ്ച പെണ്‍കുട്ടിയെ മോചിപ്പിക്കുകയായിരുന്നു. രക്ഷിതാക്കളെ കോട്ടയ്ക്കല്‍ പോലീസിന് കൈമാറി.
നാല്‍പതോളംപേര്‍ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് കുട്ടിനല്‍കിയ മൊഴി. നാലാക്ലൂസുമുതല്‍ പീഡനത്തിരയാകുന്നുണ്ട്. ഏജന്റുമാര്‍വഴിയാണ് അമ്മ കുട്ടിയെ പലര്‍ക്കുമെത്തിക്കുന്നത്. ഇവരുടെ മൂത്തമകളുടെ ഭര്‍ത്താവും സമീപത്തു തന്നെയുള്ള രണ്ടുയുവാക്കളും ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടിയെ കൈമാറി രണ്ടായിരംരൂപവരെ അമ്മ വാങ്ങിയെന്നാണ് വിവരം.
തിരൂരിലെ ഒരു ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചിട്ടുണ്ടെന്നും കുട്ടി മൊഴിനല്‍കിയിട്ടുണ്ട്. കുട്ടിയെ ചൈല്‍ഡ്‌ലൈന്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ്.
കോട്ടയ്ക്കല്‍ ഏരിയയിലെ ഒരു ക്വാര്‍ട്ടേഴ്‌സ് കേന്ദ്രീകരിച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതായി രണ്ടുമാസം മുന്‍പ് ചൈല്‍ഡ് ലൈനിന് വിവരം ലഭിച്ചിരുന്നു. അന്നുമുതല്‍ അന്വേഷണം തുടങ്ങിയിരുന്നെങ്കിലും എവിടെയാണെന്ന് കണ്ടെത്താനായിരുന്നില്ല.
തിങ്കളാഴ്ച ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ക്വാര്‍ട്ടേഴ്‌സിലെത്തി പരിശോധന നടത്തിയത്. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ എത്തുേന്പാള്‍ ഇവര്‍ താമസംമാറാനുള്ള ഒരുക്കത്തിലായിരുന്നു. കുട്ടിയെ കൊണ്ടുപോവുന്നത് അമ്മ ശക്തമായി എതിര്‍ക്കുകയുംചെയ്തു. ഈ കുട്ടിയടക്കം ഏഴുമക്കളുണ്ടിവര്‍ക്ക്. കുട്ടിയുടെ മൊഴിരേഖപ്പെടുത്തിയശേഷം അറസ്റ്റുണ്ടാകുമെന്ന് കോട്ടയ്ക്കല്‍ പോലീസ് പറഞ്ഞു.