goodnews head

കെ.എസ്.ഇ.ബി.ജീവനക്കാര്‍ ഒത്തുചേര്‍ന്നു; ഗോപിക്ക് വീട്ടില്‍ വെളിച്ചമെത്തി

Posted on: 05 Jul 2015


കൈപ്പട്ടൂര്‍: അര്‍ബുദരോഗിക്ക് കെ.എസ്.ഇ.ബി. ജീവനക്കാര്‍ സൗജന്യമായി വൈദ്യുതി എത്തിച്ചു. വീട് വൈദ്യുതീകരണവും ജീവനക്കാരാണ് ചെയ്തത്. കൈപ്പട്ടൂര്‍ കിഴക്കേ കണ്ണന്‍കുന്നില്‍ ഗോപിക്കാണ് വീട്ടില്‍ വൈദ്യുതി വന്നത്.

അമ്മ കറുത്തപെണ്ണിന്റെ പേരിലാണ് കണക്ഷന്‍ അനുവദിച്ചത്. ഇവരുടെ ദുരിതം കണ്ട ജീവനക്കാര്‍ പണം സ്വയം സമാഹരിച്ച് ക്രമീകരണങ്ങള്‍ നടത്തി. പഞ്ചായത്തംഗം ലളിതാഭായിയും സഹകരണം നല്‍കി.

സ്വിച്ചോണ്‍കര്‍മ്മം പി.മുരളീധരന്‍ നിര്‍വഹിച്ചു. ആര്‍.സേതുകുമാര്‍, മിനുകുമാര്‍, മനോജ് ദത്ത്, രജേഷ്‌കുമാര്‍, വാസുക്കുട്ടി, പി.ജി.സന്തോഷ്, ഉദയചന്ദ്രന്‍, ശ്രീകുമാര്‍, സോമരാജന്‍, ഗിരീഷ്, ശശി, വിജയന്‍, ഹരിക്കുട്ടന്‍, അനില്‍, വേണു എന്നിവര്‍ പങ്കെടുത്തു.

 

 




MathrubhumiMatrimonial