ഓപ്പറേഷന്‍ മണ്‍സൂണ്‍: കഞ്ചാവുമായി അമ്മയെയും മകനെയും പോലീസ് പിടികൂടി
Posted on: 05 Jul 2015
നാസിം റഷീദ
ഇടപാടുകാരില്‍ എം.ബി.ബി.എസ്. വിദ്യാര്‍ഥിയും

ചവറ: ഓപ്പറേഷന്‍ മണ്‍സൂണിന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയില്‍ ഒന്നരക്കിലോ കഞ്ചാവുമായി അമ്മയെയും മകനെയും ചവറ പോലിസ് പിടികൂടി. കുളങ്ങരഭാഗം കല്ലൂര്‍ കിഴക്കതില്‍ റഷീദ (60), മകന്‍ നാസിം (28) എന്നിവരെയാണ് വീട്ടില്‍ വില്‍പ്പനയ്ക്കായി വച്ചിരുന്ന കഞ്ചാവുമായി പിടികൂടിയത്.കഴിഞ്ഞ അഞ്ചുവര്‍ഷമായി കൊറ്റന്‍കുളങ്ങരയിലെ ഈ വീട് കേന്ദ്രീകരിച്ച് ചവറ, കരുനാഗപ്പള്ളി, കൊല്ലം ടൗണ്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍ എന്നിവര്‍ ഇവരില്‍നിന്നാണ് കഞ്ചാവ് വാങ്ങിയിരുന്നതെന്ന് ചവറ സി.ഐ. ബിനു ശ്രീധര്‍ പറഞ്ഞു.
കൊല്ലം സ്വദേശിയും ചൈനയില്‍ എം.ബി.ബി.എസ്സിന് പഠിച്ചുകൊണ്ടിരിക്കുന്നയാളുമായ ശിവജി (22), കൂട്ടുകാരും ചവറ സ്വദേശികളുമായ രതീഷ്, മനു എന്നിവര്‍ കല്ലൂര്‍ കിഴക്കതില്‍ വീട്ടില്‍നിന്ന് കഞ്ചാവ് വാങ്ങി നിരവധി വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തുവരുകയായിരുന്നു. ഇത്തരത്തില്‍ ശിവജി വാങ്ങുന്ന മയക്കുമരുന്ന് ചൈനയിലേക്ക് കൊണ്ടുപോകുന്നതായിട്ടാണ് പോലീസിന് കിട്ടിയ വിവരം. വീട് പരിശോധിക്കുമ്പോള്‍ കഞ്ചാവ് വാങ്ങുന്നതിനായി കരുനാഗപ്പള്ളിയിലെ ഒരു പ്രമുഖ എന്‍ജിനിയറിങ് കോളേജിലെ രണ്ട് വിദ്യാര്‍ഥികള്‍ വീട്ടിനുള്ളില്‍ ഉണ്ടായിരുന്നു. കഞ്ചാവ് വില്‍പ്പന നടത്തിവന്നിരുന്ന റഷീദ, നാസിം എന്നിവര്‍ വീടിന് സമീപത്തെ മതിലില്‍ കരിക്കട്ടകൊണ്ട് തങ്ങളുടെ ഫോണ്‍ നമ്പര്‍ എഴുതി പ്രദര്‍ശിപ്പിച്ചിരുന്നു. ഈ നമ്പറില്‍ ബന്ധപ്പെടുന്നവര്‍ക്കും ഹാര്‍ബറിലെ തൊഴിലാളികള്‍ക്കും രഹസ്യമായാണ് കഞ്ചാവ് നല്‍കിയിരുന്നത്.
ഇതിനുമുമ്പും നിരവധി തവണ ചവറ, കരുനാഗപ്പള്ളി പോലീസ് അധികൃതര്‍, എക്‌സൈസ് എന്നിവര്‍ ഇവിടെ പരിശോധന നടത്തിയെങ്കിലും കഞ്ചാവ് പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. നാഗര്‍കോവിലില്‍നിന്ന് തീവണ്ടിമാര്‍ഗമാണ് കഞ്ചാവ് എത്തിക്കുന്നതെന്നും 300, 700 രൂപയുടെ പൊതികളിലായിട്ടാണ് വില്‍പ്പന നടത്തിവന്നിരുന്നതെന്നും പിടിയിലായവര്‍ സമ്മതിച്ചിട്ടുണ്ട്. മൂന്നുമാസത്തിനിടയില്‍ ചവറ പോലീസ് പിടികൂടുന്ന പത്താമത്തെ മയക്കുമരുന്ന് കേസാണിത്. അറസ്റ്റ് ചെയ്തവരെ കോടതിയില്‍ ഹാജരാക്കി.
കരുനാഗപ്പള്ളി എ.സി.പി. ശിവസുതന്‍ പിള്ള, എസ്.ഐ. ജി.ഗോപകുമാര്‍, ജൂനിയര്‍ എസ്.ഐ. പ്രസാദ് ഏബ്രഹാം വര്‍ഗീസ്,സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ വിജയകുമാര്‍, പ്രസന്നകുമാര്‍, നിക്‌സണ്‍, രാജേഷ്, നന്ദകുമാര്‍, വനിതാ സി.പി.ഒ. മിനി എന്നിവരടങ്ങിയ പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടാനായത്.