മലയാളിയെ ഹെല്‍മെറ്റുകൊണ്ട് ആക്രമിച്ച കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍
Posted on: 04 Jul 2015
ന്യൂഡല്‍ഹി: രജൗരി ഗാര്‍ഡനില്‍ മലയാളിയെ ഹെല്‍മെറ്റുകൊണ്ടടിച്ച് മാരകമായി പരിക്കേല്‍പ്പിച്ച കേസില്‍ മുഖ്യപ്രതിയെ ഒരു മാസത്തിനുശേഷം പോലീസ് അറസ്റ്റുചെയ്തു. ഒളിവില്‍ കഴിഞ്ഞിരുന്ന രജൗരി ഗാര്‍ഡനിലെ രാഹുല്‍ എന്ന ബാബു(26) ആണ് അറസ്റ്റിലായത്. പാര്‍ക്കിങ്ങിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഹെല്‍മെറ്റ് കൊണ്ട് തലയ്ക്കടിയേറ്റ തിരുവല്ല സ്വദേശി പ്രകാശ് കുമാര്‍ (38) ഇപ്പോഴും അബോധാവസ്ഥയിലാണ്. മെയ് 31-ന് രാത്രി പത്തോടെയുണ്ടായ സംഭവത്തില്‍ ഒരാളെ ഉടന്‍തന്നെ അറസ്റ്റ് ചെയ്തിരുന്നു.
പ്രകാശ് കുമാറിന്റെ ബൈക്കിനരികെ നിര്‍ത്തിയ കാര്‍ എടുത്തുമാറ്റാന്‍ പറയുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ഹെല്‍മെറ്റ്‌കൊണ്ട് തലയ്ക്ക് ശക്തമായ അടിയേറ്റ പ്രകാശ് കുമാര്‍ ആഴ്ചകളോളം അബോധാവസ്ഥയില്‍ കരോള്‍ബാഗിലെ ബി.എല്‍. കപൂര്‍ ആസ്പത്രിയില്‍ കഴിഞ്ഞു. മൂന്നാഴ്ചയ്ക്കിടെ നഗരത്തില്‍നടന്ന മൂന്ന് ഹെല്‍മെറ്റ് ആക്രമണത്തിലെ അവസാന ഇരയായിരുന്നു പ്രകാശ് കുമാര്‍. കൊണാട്ട്‌പ്ലേസിലെ ശങ്കര്‍മാര്‍ക്കറ്റില്‍ കൊറിയര്‍ സ്ഥാപനം നടത്തുകയായിരുന്ന കോട്ടയംസ്വദേശി ബിജു വര്‍ഗീസ് മെയ് 19-നാണ് ഗുണ്ടകളുടെ ഹെല്‍മെറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.