goodnews head

അച്ഛനു മകന്‍ തിരിച്ചു നല്‍കുന്നു, ജീവിതത്തിന്റെ സ്‌നേഹപാഠം

Posted on: 03 Jul 2015


കാസര്‍കോട്: ഹരിയുടെ ജീവിതം അനുകരിക്കാന്‍ ഏറെ പ്രയാസമായിരിക്കും നടപ്പുകാലത്തിന്, അംഗീകരിക്കാനും. പക്ഷെ, കാസര്‍കോട് പുത്തിഗെയിലെ ഹരി എന്ന യുവാവ് സംരക്ഷണത്തിന്റെയും കാരുണ്യത്തിന്റെയും പുതിയ മുഖമാണ്. അപകടത്തില്‍ പരുക്കേറ്റ് കിടപ്പിലായ വൃദ്ധനായ അച്ഛനെ പരിചരിക്കാന്‍ ജോലി പോലും ഉപേക്ഷിച്ച് ആറു വര്‍ഷമായി ഹരി എപ്പോഴും കൂടെയുണ്ട്. ഹരിക്കു അഞ്ചു വയസ്സുള്ളപ്പോള്‍ അമ്മ മരിച്ചു. പിന്നെ അച്ഛന്‍ പത്രോസായിരുന്നു ഹരിയെ വളര്‍ത്തിയത്. 2010 ല്‍ ഉണ്ടായ ഒരു ബൈക്ക് അപകടത്തെ തുടര്‍ന്നു പത്രോസിന്റെ നട്ടെല്ലു തകര്‍ന്നു കിടപ്പിലായി. മികച്ച മാര്‍ക്കു നേടി പന്ത്രണ്ടാം കല്‍സ് പാസായെങ്കിലും ദാരിദ്ര്യം കാരണം പഠനം തുടരാനായില്ല. ഭക്ഷണത്തിനും മരുന്നിനും ഉള്ള ചെലവിനായി ആഴ്ചയില്‍ ഒരു ദിവസമാണ് ഹരി ഇപ്പോള്‍ കൂലിപ്പണിക്കു പോകുന്നത്.


 

 




MathrubhumiMatrimonial