Crime News

നായനാര്‍ വധഗൂഢാലോചനക്കേസ് പുനരന്വേഷണം നടത്താന്‍ ഹര്‍ജി

Posted on: 03 Jul 2015


തലശ്ശേരി: മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാരെ വധിക്കാനുള്ള ഗൂഢാലോചനയ്‌ക്കെതിരെയെടുത്ത കേസ് പുനരന്വേഷണം നടത്താന്‍ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി (നാല്) ഇ.ഹരിഗോവിന്ദന്‍ മുമ്പാകെ പ്രോസിക്യൂഷന്‍ ഹര്‍ജിനല്കി.

കേസന്വേഷിച്ച ക്രൈംബ്രാഞ്ച് എസ്.പി. ബി.അശോകന്റെ ആവശ്യപ്രകാരം അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.സി.അംജദ്മുനീറാണ് ഹര്‍ജി നല്കിയത്.

തീവ്രവാദക്കേസിലുള്‍പ്പെട്ട പ്രതികള്‍ ഇതേ കേസിലും പ്രതികളായതിനാലാണ് പുനരന്വേഷണത്തിന് ഹര്‍ജി നല്കിയത്. കേസ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടെ പരിഗണനയിലാണുള്ളത്. തീവ്രവാദക്കേസിലെ പ്രതി തടിയന്റവിട നസീറുള്‍പ്പെടെ എഴുപേരാണ് കേസിലെ പ്രതികള്‍. 1996-ലാണ് കേസിനാസ്പദമായ സംഭവം. കണ്ണൂര്‍ ടൗണ്‍പോലീസാണ് സംഭവം സംബന്ധിച്ച് കേസെടുത്തത്.

കേസിലെ പ്രതികള്‍ക്കെതിരെ കോഴിക്കോട്, എടക്കാട്, കളമശ്ശേരി പോലീസ് സ്റ്റേഷനുകളില്‍ കേസുണ്ട്. കേസിലെ പ്രതികളില്‍ ചിലരെ 2009-ലാണ് അറസ്റ്റ് ചെയ്തത്.

 

 




MathrubhumiMatrimonial