Crime News

റെയില്‍വേ സസ്യഭോജനശാലയിലെ ബിരിയാണിയില്‍ പഴുതാര

Posted on: 01 Jul 2015


ചത്ത പഴുതാരയെ കിട്ടിയത് റെയില്‍വേ ചീഫ് കൊമേഴ്‌സ്യല്‍ ഇന്‍സ്‌പെക്ടര്‍ക്ക്

പാലക്കാട്: റെയില്‍വേയുടെ സസ്യഭോജനശാലയില്‍നിന്ന് വാങ്ങിയ ബിരിയാണിയില്‍ ചത്ത പഴുതാര. ചൊവ്വാഴ്ച ശബരി എക്‌സ്പ്രസ്സില്‍ യാത്രചെയ്ത സതേണ്‍ റെയില്‍വേ ചീഫ് കൊമേഴ്‌സ്യല്‍ ഇന്‍സ്‌പെക്ടര്‍ കെ. മുരുകാനന്ദമാണ് ബിരിയാണിക്കകത്ത് രണ്ടുകഷ്ണമായി കിടക്കുന്ന പഴുതാരയെ കണ്ടത്.
തൃശ്ശൂര്‍ റെയില്‍വേസ്റ്റേഷനിലെ സസ്യഭോജനശാലയില്‍നിന്ന് വിതരണംചെയ്ത 50 രൂപയുടെ വെജിറ്റബിള്‍ ബിരിയാണി പാക്കറ്റ് തുറന്ന് കഴിച്ചുതുടങ്ങിയതിനുശേഷമാണ് പഴുതാരയെ കണ്ടത്. ബാബു കാറ്ററേഴ്‌സാണ് വിതരണക്കാര്‍. പരാതിയെത്തുടര്‍ന്ന് ഇതിന്റെ മാനേജര്‍ ക്ഷമാപണം നടത്തിയെങ്കിലും മുരുകാനന്ദം ഉടന്‍ റെയില്‍വേ മേലധികാരികള്‍ക്ക് പരാതി നല്‍കി.
പാലക്കാട്ടുവെച്ച് ഭക്ഷണസാമ്പിള്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ ഏല്പിച്ച് പരിശോധനയ്ക്കയക്കാന്‍ നിര്‍ദേശിച്ചതായും അദ്ദേഹം പറഞ്ഞു. റെയില്‍വേ കരാര്‍ കൊടുത്ത കമ്പനികള്‍ വിതരണംചെയ്യുന്ന ഭക്ഷണം യാത്രക്കാരുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയാവുന്നത് സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍, ഇവയൊക്കെ റെയില്‍വേ അധികൃതര്‍ കണ്ടില്ലെന്നുനടിക്കുകയാണ്.

 

 




MathrubhumiMatrimonial