Crime News

ലൈംഗികചൂഷണം: യു.എന്‍. സേനയിലെ രണ്ട് ഇന്ത്യന്‍ സൈനികര്‍ക്കെതിരെ നടപടി

Posted on: 30 Jun 2015


ന്യൂഡല്‍ഹി: ലൈംഗികചൂഷണത്തിനും മോശമായ പെരുമാറ്റത്തിനും യു.എന്‍. സമാധാനസേനയിലെ രണ്ട് ഇന്ത്യന്‍ സൈനികര്‍ക്കെതിരെ നടപടി. മൂന്നാമതൊരാള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സേനയുടെ അന്വേഷണത്തിലാണ്. ഐക്യ രാഷ്ട്രസഭയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കരസേന രണ്ടു സൈനികരെ ശിക്ഷിച്ചത്.
2010-2013 കാലയളവില്‍ തെക്കന്‍ സുഡാനിലും കോംഗോയിലും സമാധാന ദൗത്യത്തിനായി നിയോഗിക്കപ്പെട്ട യു.എന്‍.സേനയിലെ രണ്ടു പേര്‍ക്കെതിരെയാണ് നടപടി. ശമ്പളവും സ്ഥാനക്കയറ്റവും തടയല്‍, ജയില്‍ശിക്ഷ എന്നിവയടക്കമുള്ള നടപടികളാണ് ഇവര്‍ക്കതിരെയുണ്ടാവുക. ഇതില്‍ ആദ്യ സംഭവം നടന്നത് 2010-ല്‍ കോംഗോയിലാണ്. ഇന്ത്യന്‍ സേനാംഗം ലൈംഗിക ത്തൊഴിലാളിയുമായി ബന്ധപ്പെട്ടതിനെ ത്തുടര്‍ന്നാണ് ഇയാളെ കുറ്റക്കാരനായി കണ്ടെത്തിയത്. രണ്ടാമത്തെ കേസ് സുഡാനിലും മൂന്നാമത്തേത് കോംഗോയിലുമാണ്.
ഇത്തരം സംഭവവുമായി ബന്ധപ്പെട്ട് 2008-ല്‍ ഇന്ത്യന്‍സേനയിലെ പത്തുപേര്‍ക്കെതിരെ നടപടിയെടുത്തിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ യു.എന്‍. സേനയില്‍ ഇത്തരം 265 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി 91,600 സൈനികരാണ് യു.എന്‍. സമാധാനസേനയില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 8100 പേര്‍ ഇന്ത്യക്കാരാണ്.

 

 




MathrubhumiMatrimonial