
വീട്ടമ്മയുടെ നഗ്നചിത്രം സോഷ്യല്‍ മീഡിയയില്‍: പ്രതി അറസ്റ്റില്‍
Posted on: 28 Jun 2015

സ്വദേശിയായ വീട്ടമ്മയെ പീഡിപ്പിച്ചശേഷം നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസിലാണ് ഇപ്പോള്‍ അറസ്റ്റുരേഖപ്പെടുത്തിയിരിക്കുന്നത്. ഓപ്പറേഷന്‍ കുബേരയില്‍ മൂന്നു കേസുകള്‍ പോലീസ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇതില്‍ ഹൈക്കോടതിയില്‍നിന്ന് ജാമ്യത്തിലിറങ്ങിയ വേളയിലാണ് വീട്ടമ്മയുടെ പരാതിയും പോലീസിലെത്തുന്നത്. ഇതിനെത്തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു.
നാട്ടുകാരും ഇയാള്‍ക്കെതിരെ പരാതിയുമായി വന്നതോടെ അന്വേഷണം ഊര്‍ജിതപ്പെടുത്തുകയായിരുന്നു.
കോഴിക്കോട് ബൈപ്പാസില്‍ മകനോടൊപ്പം വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന നാസറിനെ പോലീസ് പിന്തുടര്‍ന്നു പിടിക്കുകയായിരുന്നു. കഴിഞ്ഞദിവസം വിദേശത്തുനിന്നുമെത്തിയ മകനെ കാണാന്‍ നാസര്‍ വയനാട്ടിലെത്തുമെന്ന രഹസ്യവിവരവും പോലീസിനു ലഭിച്ചിരുന്നു. കൂടുതല്‍ ചോദ്യംചെയ്യലിനായി നാസറിനെ മാനന്തവാടി പോലീസ് സ്റ്റേഷനിലെത്തിച്ചു.
