
ആട് ആന്റണി മുങ്ങിയിട്ട് മൂന്നുവര്‍ഷം
Posted on: 25 Jun 2015

പരവൂര്‍ സി.ഐ.യാണ് ആട് ആന്റണിയെ തിരയുന്ന സംഘത്തിന്റെ തലവന്‍. കൊല്ലം സിറ്റി പോലീസ് ആസ്ഥാനത്ത് എസ്.ഐ. മുകേഷിന്റെ നേതൃത്വത്തില്‍ നാലുപേരടങ്ങിയ പ്രത്യേകസംഘം പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ സിറ്റി പോലീസ് കമ്മീഷണര്‍ പി.പ്രകാശിന്റെ നിര്‍ദ്ദേശാനുസരണമാണ് ടീമംഗങ്ങള്‍ ശിവകാശിയില്‍ തയ്യാറാക്കിയ ആട് ആന്റണിയുടെ പുതിയ പോസ്റ്ററുമായി കഴിഞ്ഞയാഴ്ച വീണ്ടും യാത്ര തിരിച്ചത്. ചെന്നൈ, കോയമ്പത്തൂര്‍ ,സേലം, ഈറോഡ്, കുടക്, മൈസൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പോസ്റ്റര്‍ പതിച്ചു. ഓരോ സ്ഥലത്തെയും പോലീസിനും ഓട്ടോ ഡ്രൈവര്‍മാര്‍ക്കും പ്രത്യേക നിര്‍ദ്ദേശം നല്‍കി.
മൂന്നു വര്‍ഷത്തിനുള്ളില്‍ ആട് ആന്റണിയെന്ന് സംശയിക്കുന്നതായി വിവരം ലഭിച്ച മുപ്പത്തഞ്ചോളം പേരെപ്പറ്റി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേക സംഘം പോയി അന്വേഷണം നടത്തിയിട്ടുണ്ട്. ഉയരം, വിരലടയാളം എന്നിവ പരിശോധിച്ചാണ് ആന്റണിയല്ലെന്ന് ഉറപ്പിച്ചത്.
കൊലയ്ക്കുശേഷം തിരുവനന്തപുരത്തെ വാടകവീട്ടിലെത്തി ഭാര്യ സൂസനെയും കൂട്ടി മുങ്ങുകയായിരുന്നു ഇയാള്‍. വാന്‍ വര്‍ക്കലയ്ക്കു സമീപം ഉപേക്ഷിച്ചിരുന്നു. പോലീസ് പിന്തുടരുന്നതറിഞ്ഞ് വഴിയില്‍ സൂസനെ ഉപേക്ഷിച്ച് കടന്നു. മഹാരാഷ്ട്രയിലെ ഷിര്‍ദിസില്‍നിന്നാണ് സൂസനെ പിടികൂടിയത്. ഭാര്യമാരില്‍ സൂസന്‍, ഗിരിജ എന്നിവരെയും സൂസന്റെ ഗര്‍ഭിണിയായ മകള്‍ ശ്രീലതയെയും േപാലീസ് അറസ്റ്റുചെയ്തു. അട്ടക്കുളങ്ങര വനിതാ ജയിലില്‍ വച്ചാണ് ശ്രീലത പ്രസവിച്ചത്.ഇവരെല്ലാം പിന്നീട് ജയില്‍ മോചിതരായി.
