
പഞ്ചാബില്‍ 17-കാരിയെ സഹോദരങ്ങളും സുഹൃത്തുക്കളും കൂട്ടബലാത്സംഗംചെയ്തു
Posted on: 24 Jun 2015

ഗുര്‍ദാസ്പുര്‍: പഞ്ചാബിലെ ഗുര്‍ദാസ്പുരില്‍ പതിനേഴുകാരിയെ രണ്ടു സഹോദരങ്ങളടക്കം നാലുപേര്‍ചേര്‍ന്ന് ബലാത്സംഗംചെയ്തു. പെണ്‍കുട്ടിയെ എട്ടുവര്‍ഷംമുമ്പ് ദത്തെടുത്ത ലഖ്വീന്ദര്‍ സിങ് എന്നയാളുടെ രണ്ടു മക്കളും അവരുടെ സുഹൃത്തുക്കളുംചേര്‍ന്നാണ് ബോജ ഗ്രാമക്കാരിയായ പതിനേഴുകാരിയെ ബലാത്സംഗംചെയ്തതെന്ന് പോലീസ് പറഞ്ഞു.
വളര്‍ത്തുസഹോദരനായ ദേവീന്ദ്രസിങ്ങിന്റെ വിവാഹച്ചടങ്ങിനിടെ ഇയാളുടെ സുഹൃത്ത് മനുവാണ് ആദ്യം ബലാത്സംഗംചെയ്തതെന്ന് പെണ്‍കുട്ടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായെന്നറിഞ്ഞപ്പോള്‍ വളര്‍ത്തുസഹോദരന്മാരായ ദേവീന്ദ്ര, ജുഗ്രാജ്, അവരുടെ മറ്റൊരു സുഹൃത്ത് രവീന്ദ്രസിങ് എന്നിവര്‍ചേര്‍ന്ന് വീണ്ടും ബലാത്സംഗംചെയ്യുകയായിരുന്നു.
ശേഷം വളര്‍ത്തച്ഛന്‍ ലഖ്വീന്ദറും അമ്മായി റിങ്കിയും ചേര്‍ന്ന് ഡോക്ടറുടെയടുത്തു കൊണ്ടുപോയി ഗര്‍ഭച്ഛിദ്രം നടത്തിയെന്നും പരാതിയില്‍ പറയുന്നു. പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. പ്രതികളെല്ലാം ഒളിവിലാണ്.
