Crime News

അസമില്‍ വന്‍ ആയുധ ശേഖരം പിടികൂടി

Posted on: 24 Jun 2015


ഗുവാഹാട്ടി: അസമിലെ ഗോള്‍പാറ ജില്ലയില്‍ സുരക്ഷസേന നടത്തിയ പരിശോധനയില്‍ വന്‍ആയുധ ശേഖരം പിടികൂടി. ഉള്‍ഫ, ജി.എന്‍.എല്‍.എ. തീവ്രവാദികളെ കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്‌ഫോടകവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള ആയുധശേഖരം കണ്ടെടുത്തത്.
തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന സംശയിച്ച വീട്ടില്‍ നിന്നാണ് ഇവ കണ്ടെടുത്തത്. കൈബോംബുകള്‍, ചൈനീസ് ഗ്രനേഡുകള്‍, ജലാറ്റിന്‍ സ്റ്റിക്കുകള്‍, തോക്കുകള്‍, മരുന്നുകള്‍ എന്നിവയാണ് പിടിച്ചെടുത്തതെന്ന് സൈനികവക്താവ് പറഞ്ഞു.

 

 




MathrubhumiMatrimonial