രേഖകളില്ലാത്ത പത്തുലക്ഷവുമായി തീവണ്ടിയാത്രക്കാരന്‍ പിടിയില്‍
Posted on: 19 Jun 2015
കണ്ണൂര്‍: ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സില്‍ രേഖകളില്ലാതെ പത്ത് ലക്ഷം രൂപ കടത്തിയ യാത്രക്കാരനെ അറസ്റ്റുചെയ്തു. മുണ്ടയാട് ഗുരുക്കള്‍വളപ്പില്‍ വീട്ടിലെ ജി.വി.മുരളീധരനെയാണ് റെയില്‍വേ പോലീസ് പിടികൂടിയത്.
ബുധനാഴ്ച രാത്രി 11.30-ന് കണ്ണൂരിലെത്തിയ തീവണ്ടിയുടെ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ നിന്നാണ് ഇയാളെ അറസ്റ്റുചെയ്തത്. അരക്കെട്ടില്‍ ആയിരംരൂപയുടെ ഒരു ലക്ഷം വീതമുള്ള പത്ത് കെട്ടുകളായാണ് പണം ഒളിപ്പിച്ചുവെച്ചിരുന്നത്. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്നു മുരളീധരന്‍. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് റെയില്‍വേ എസ്.ഐ. കെ.വിജയനും സംഘവും ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ പരിശോധന നടത്തിയത്.