Crime News

ബാര്‍ കോഴ: അന്തിമ റിപ്പോര്‍ട്ട് മൂന്നാഴ്ചയ്ക്കകം സമര്‍പ്പിക്കുമെന്ന് വിജിലന്‍സ്

Posted on: 19 Jun 2015


കൊച്ചി: ബാര്‍ കോഴക്കേസില്‍ അന്തിമ റിപ്പോര്‍ട്ട് മൂന്ന് ആഴ്ചയ്ക്കകം കോടതിയില്‍ സമര്‍പ്പിക്കുമെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ അറിയിച്ചു. ഈ കേസില്‍ വിജിലന്‍സ് ഇതിനകം നടത്തിയ അന്വേഷണത്തിന്റെ റിപ്പോ!!ര്‍ട്ട് മുദ്രവച്ച കവറില്‍ ഹൈക്കോടതിയില്‍ നല്‍കാന്‍ നിര്‍േദശിക്കണമെന്ന ഉപഹര്‍ജി പരിഗണിക്കവേയാണ് അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി ഇക്കാര്യം കോടതിയെ അറിയിച്ചത്.
അന്തിമ റിപ്പോര്‍ട്ട് വൈകില്ലെന്നിരിക്കെ അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ ഹാജരാക്കണമെന്ന ആവശ്യം അപ്രസക്തമാണെന്നും വിജിലന്‍സ് ബോധിപ്പിച്ചു. ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സിലിനു വേണ്ടി ഐസക് വര്‍ഗീസ് നല്‍കിയതാണ് ഹര്‍ജി.
കേസന്വേഷണത്തിന് കോടതിയുടെ മേല്‍നോട്ടം വേണം. അതിനായി അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ ഹാജരാക്കാന്‍ വിജിലന്‍സ് എസ്.പി.ക്ക് നിര്‍ദേശം നല്കണമെന്നാണ് ആവശ്യം.

 

 




MathrubhumiMatrimonial