സ്വര്‍ണക്കടയിലെ ഇടപാടുകാരന്റെ ആത്മഹത്യ: പോലീസ് കേസ്സെടുത്തു
Posted on: 18 Jun 2015
തിരൂര്‍: ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജുവലറിയില്‍ ഇടപാടുകാരന്‍ തീകൊളുത്തി ആത്മഹത്യചെയ്ത സംഭവത്തില്‍ തിരൂര്‍ പോലീസ് കേസ്സെടുത്തു. മരിച്ച താനൂര്‍ കെ.പുരം പട്ടരുപറമ്പ് സ്വദേശി പാട്ടശ്ശേരി ഇസ്മായിലിന്റെ ഭാര്യ ഷഹീദയുടെ പരാതിപ്രകാരമാണ് കേസ്.
സ്വര്‍ണം കടംവാങ്ങിയതിന്റെ പണം വീട്ടിലെത്തി ആവശ്യപ്പെട്ടതിലുള്ള മനോവിഷമം കാരണമാണ് തന്റെ ഭര്‍ത്താവ് ആത്മഹത്യചെയ്തതെന്ന് ഷഹീദയുടെ പരാതിയില്‍ പറയുന്നു. ആത്മഹത്യാ പ്രേരണക്കാണ് ജുവലറി മാനേജര്‍, രണ്ടുസ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ അടക്കം ആറു പേര്‍ക്കെതിരെ കേസ്സെടുത്തത്.