Crime News

സോളാര്‍ ഇടപാട്: ഒരു കേസില്‍ വിധി ഇന്ന്‌

Posted on: 18 Jun 2015


പത്തനംതിട്ട: സോളാര്‍ കേസുകളില്‍ ഒന്നില്‍ വ്യാഴാഴ്ച പത്തനംതിട്ട ജെ.എഫ്.എം. കോടതി-3 വിധി പറയും. കോയിപ്രം സ്വദേശി ബാബുരാജിനെ ടീം സോളാറില്‍ ഡയറക്ടര്‍ ആക്കാം എന്നുപറഞ്ഞ് 1.19 കോടി പറ്റിച്ചു എന്നാണ് കേസ്. ബിജു രാധാകൃഷ്ണന്‍, സരിത എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍.
24 സാക്ഷികളും 77 രേഖകളുമാണ് കേസിലുള്ളത്. ആള്‍മാറാട്ടം, വ്യാജരേഖ ഉണ്ടാക്കല്‍, വഞ്ചന എന്നിവയാണ് കുറ്റങ്ങള്‍.

 

 




MathrubhumiMatrimonial