Crime News

ഷെഫീക്കിന് ക്രൂരമര്‍ദ്ദനമേറ്റസംഭവം: കുറ്റപത്രം രണ്ടാഴ്ചയ്ക്കകം

Posted on: 17 Jun 2015


തൊടുപുഴ: അച്ഛനും രണ്ടാനമ്മയുംകൂടി അഞ്ചുവയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ചകേസിന്റെ കുറ്റപത്രം കുമളി പോലീസ് പൂര്‍ത്തിയാക്കുന്നു.രണ്ടാഴ്ചയ്ക്കുള്ളില്‍ കോടതിയില്‍ സമര്‍പ്പിക്കാവുന്ന വിധത്തില്‍ ഇതു പൂര്‍ത്തിയാകുകയാണെന്ന് കുമളി സി.ഐ.അറിയിച്ചു.ഷെഫീക്കിന്റെ മൊഴി ലഭിക്കുമോയെന്ന് അറിയുന്നതിനായികാത്തുനിന്നതിനാലാണ് കുറ്റപത്രം വൈകിയത്.

കുട്ടിക്ക് പൂര്‍ണമായും സംസാരശേഷി വീണ്ടെടുക്കാനാകാത്തതിനാല്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.കേസില്‍ 25 സാക്ഷികളുണ്ട്.

ഉപ്പുതറ ചപ്പാത്ത് സ്വദേശികളും കുമളിയിലെ വാടകവീട്ടില്‍ താമസിച്ചിരുന്നവരുമായ ഷെരീഫ് (29), അനീഷ(26) എന്നിവരാണ് പ്രതികള്‍. കൊലപാതകശ്രമം, മരണഭയം ഉളവാക്കുന്ന രീതിയില്‍ മുറിവേല്‍പ്പിക്കല്‍,

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം എന്നിങ്ങനെ പത്തുവര്‍ഷം കഠിനതടവ് ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 2013 ജൂലായ് 15നാണ് കേസിനാസ്പദമായ സംഭവം.സംഭവത്തെക്കുറിച്ച് കുമളി സി.ഐ അഷാദ് പറയുന്നതിങ്ങനെ: രണ്ടാംപ്രതി ഷെരീഫിന്റെ ആദ്യഭാര്യയിലെ കുട്ടിയാണ് ഷെഫീക്ക്. ഷെരീഫിന്റെ രണ്ടാം ഭാര്യ അനീഷയ്ക്ക് കുട്ടിയെ ഇഷ്ടമല്ലായിരുന്നു. ക്രൂരമായി മര്‍ദ്ദിക്കുക പതിവായിരുന്നു.ക്രൂരതകള്‍ക്ക് ഷെരീഫും കൂട്ടുനിന്നു.

2013 ജൂലായ് 15ന് അഞ്ചുവയസ് മാത്രമുള്ള ഷെഫീക്കിനെഇരുവരുംചേര്‍ന്ന് തലയ്ക്ക് മാരകമായി മുറിവേല്‍പ്പിച്ചു.ശരീരത്തിന്റെ പലഭാഗങ്ങളും പൊള്ളിച്ചു. നിലവിളികേട്ട്

അയല്‍വാസികള്‍ എത്തിയാണ് ഷെഫീക്കിനെ ആസ്പത്രിയിലാക്കിയത്.കുട്ടിക്ക് വീണുപരിക്കേറ്റതാെണ ന്നതരത്തിലാണ് മാതാപിതാക്കള്‍ പ്രചാരണം നടത്തിയത്. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരം ജില്ലാ ശിശുക്ഷേമസമിതി ചെയര്‍മാന്‍ പി.ജി.ഗോപാലകൃഷ്ണനും ഇടപെട്ടതോടെയാണ് ക്രൂരതകള്‍ പുറംലോകം അറിഞ്ഞത്.അന്നത്തെ

കുമളി സി.ഐ. ബിനുകുമാറിന്റെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണവും തുടങ്ങി. പിറ്റേന്നുതന്നെ രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷെഫീക്കിന് കട്ടപ്പനയിലെ സെന്റ് ജോണ്‍സ് ആസ്പത്രിയില്‍ ദിവസങ്ങളോളം നല്‍കിയ ചികിത്സയാണ് രക്ഷപ്പെടുത്തിയത്.

തലച്ചോറിനേറ്റ ക്ഷതംമൂലം കുഞ്ഞിന്റെ സംസാരശേഷിക്ക് കാര്യമായ തകരാറുണ്ടായി.തുടര്‍ന്ന് വെല്ലൂരിലായിരുന്നുചികിത്സ.രാഗിണിയെന്ന പോറ്റമ്മയ്‌ക്കൊപ്പം തൊടുപുഴയിലെ സ്വകാര്യ മെഡിക്കല്‍കോേളജിന്റെ സംരക്ഷണയിലാണ് ഷെഫീക്ക് ഇപ്പോള്‍.സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്.വെല്ലൂര്‍ മെഡിക്കല്‍കോളേജിലെ ഡോ. ജോര്‍ജ് തര്യനാണ് ചികിത്സിക്കുന്നത്.

 

 




MathrubhumiMatrimonial