Crime News

സ്വര്‍ണക്കടത്ത്്: 2 പേര്‍ കൂടി അറസ്റ്റില്‍

Posted on: 17 Jun 2015


നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളം കേന്ദ്രീകരിച്ച്്് സ്വര്‍ണം കടത്തിയ കേസില്‍ രണ്ടുപേരെ കൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തു. ആലുവ മുപ്പത്തടം സ്വദേശി അന്‍സല്‍ (24), നെടുമ്പാശ്ശേരി മേയ്ക്കാട് സ്വദേശി ബിബിന്‍ കെ. മാത്യു (25) എന്നിവരാണ് അറസ്റ്റിലായത്. ഏതാനും പേര്‍ കൂടി അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. രണ്ടുപേര്‍ കൂടി ബുധനാഴ്ച അറസ്റ്റിലായേക്കും.

കേസില്‍ ഇതുവരെ 25 പേരെ അറസ്റ്റ്് ചെയ്ത കസ്റ്റംസ് വിഭാഗം അന്വേഷണം കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ചില പ്രമുഖ ജ്വല്ലറികള്‍ നിരീക്ഷണത്തിലാണെന്ന്്് അന്വേഷണ സംഘാംഗങ്ങള്‍ പറഞ്ഞു. ഒരു പ്രമുഖ ജ്വല്ലറിയുടെ അധികൃതരെ ചോദ്യം ചെയ്തതായും അറിയുന്നു. ചൊവ്വാഴ്ച അറസ്റ്റിലായ അന്‍സലും ബിബിനും വിമാനത്താവളത്തില്‍ ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ഏജന്‍സിയായ ബിഡബ്ല്യുഎഫ്എസ്സില്‍ നേരത്തെ ജോലി നോക്കിയിരുന്നവരാണ്.

ഇരുവരും ചേര്‍ന്ന്്് അഞ്ച് കിലോ സ്വര്‍ണം കടത്തിയെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. ഗള്‍ഫില്‍ നിന്ന് കള്ളക്കടത്ത്് സ്വര്‍ണവുമായി എത്തുന്ന യാത്രക്കാരനില്‍ നിന്ന്് സ്വര്‍ണം വാങ്ങി വിമാനത്താവളത്തിന് പുറത്തെത്തിച്ച്്് നല്‍കലായിരുന്നു ഇവരുടെ ദൗത്യം.

യാത്രക്കാരന്‍ വിമാനമിറങ്ങിയ ഉടന്‍ ഇവരിലാരെങ്കിലും ചെന്ന്്് സ്വര്‍ണം ഏറ്റുവാങ്ങും. തുടര്‍ന്ന്് വിമാനത്താവളത്തിലെ കാര്‍ പാര്‍ക്കിങ് ഏരിയയില്‍ കൊണ്ടുചെന്ന്്് കള്ളക്കടത്ത്് സംഘത്തിന് കൈമാറുകയാണ് പതിവ്. മൂവാറ്റുപുഴ സ്വദേശി നൗഷാദിന്റെ സംഘത്തിനാണ് ഇവര്‍ സ്വര്‍ണം കൈമാറിയിരുന്നത്. ഇവരോടൊപ്പം മറ്റൊരു യുവാവ് കൂടി സ്വര്‍ണം കടത്താനുണ്ടായിരുന്നു. ഇയാളെ പിടികൂടാനായിട്ടില്ല. അന്‍സലും ബിബിനും കൊച്ചി വിമാനത്താവളത്തിലെ ജോലി ഉപേക്ഷിച്ച ശേഷം ബെംഗളൂരു വിമാനത്താവളത്തില്‍ ജോലി നേടി. ബിബിന്‍ ജോലിയില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ അന്‍സല്‍ ജോലിയില്‍ പ്രവേശിച്ചിട്ടില്ല. കസ്റ്റംസ് കമ്മീഷണര്‍ ഡോ. കെ.എന്‍. രാഘവന്റെ നേതൃത്വത്തിലാണ് കേസന്വേഷണം പുരോഗമിക്കുന്നത്. അറസ്റ്റിലായ അന്‍സലിനെയും ബിബിനെയും കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണ കോടതിയില്‍ ഹാജരാക്കി 22 വരെ റിമാന്‍ഡ് ചെയ്തു.

 

 




MathrubhumiMatrimonial