
പച്ചപ്പിന്റെയും നന്മയുടെയും പാഠശാലയായി സെന്റ് ആന്‍റണീസ്
Posted on: 16 Jun 2015

പ്രകൃതിവിഭവങ്ങള്‍ വരുംതലമുറയ്ക്കുകൂടി കരുതി െവക്കുക, ജൈവകൃഷി പ്രോത്സാഹിപ്പിക്കുക, കാര്‍ഷികസംസ്‌കാരം തിരിച്ചുകൊണ്ടുവരിക എന്നീ സന്ദേശമുയര്‍ത്തിയാണ് സ്‌കൂള്‍ ശ്രേഷ്ഠവിദ്യാലയം എന്ന ബഹുമതി നേടിയത്. സീഡ് ക്ലബ്ബിലെ ലൗ ഗ്രീന്‍ ഏറ്റെടുത്ത ഒട്ടേറെ പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങളാണ് ശ്രദ്ധേയമായത്. സീഡ് കോഓര്‍ഡിനേറ്റര്‍ തോമസ് സ്റ്റീഫന്റെ നേതൃത്വത്തിലാണ് ഓരോ പരിപാടിയും വിദ്യാര്‍ഥികള്‍ നടത്തുന്നത്.
പുഴയോര മുളവത്കരണത്തിന്റെ ഭാഗമായി മാടക്കുന്ന് പുഴയുടെ തീരത്ത് എട്ട് കിലോമീറ്റര്‍ നീളത്തില്‍ 1000 മുളത്തൈകള്‍ നട്ടുപിടിപ്പിച്ചു. പുഴ ശുചീകരണം, പുഴ മലിനമാക്കുന്നതിനെതിരെ പഞ്ചായത്ത് അധികൃതര്‍ക്ക് നിവേദനം നല്കല്‍, സ്‌കൂളിലെ കുടിവെള്ളശുചീകരണം നാടും നദിയും പദ്ധതി എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പരിപാടികളാണ് സെന്റ് ആന്റണീസിലെ പ്രവര്‍ത്തകര്‍ ചെയ്യുന്നത്.
സീഡിന്റെ തുടക്കംമുതല്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കലും അവയുടെ സംരക്ഷണവും നടത്തുന്ന സ്‌കൂളാണ് സെന്റ് ആന്റണീസ്. ഇതിനകം 10000 മരങ്ങള്‍ നട്ടുപിടിപ്പിച്ചു.
സ്‌കൂളിന് സമീപത്തെ 70 സെന്റ് സ്ഥലത്തെ ജൈവപച്ചക്കറികൃഷി, രണ്ടേക്കറിലെ നെല്‍കൃഷി എന്നിവ കാര്‍ഷികസംസ്‌കൃതിയിലേക്കുള്ള വഴിതെളിക്കുന്നു. കൃഷിയുടെ ഓരോ ഘട്ടത്തിലും പരിസ്ഥിതിസംരക്ഷണമൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നതിന് സെന്റ് ആന്‍റണീസ് ശ്രദ്ധിക്കുന്നു.
കര്‍ളാട് തടാകക്കരയിലെ ഏഴ് ഏക്കര്‍ സ്ഥലത്തെ ജൈവസംരക്ഷണപ്രവര്‍ത്തനങ്ങള്‍ സെന്റ് ആന്റണീസിലെ കുരുന്നുകളുടെ പ്രകൃതി സംരക്ഷണചിന്തയുടെ ഉദാത്തമാതൃകയാണ്. ആറുവര്‍ഷമായി ഇവിടെ ഹരിതവത്കരണ പ്രവര്‍ത്തനം നടത്തുകയാണ് സ്‌കൂള്‍. കര്‍ളാട് തടാകക്കര മികച്ച ജൈവവൈവിധ്യ ഉദ്യാനമാക്കി മാറ്റുകയാണ് സീഡ് പ്രവര്‍ത്തകരുടെ ലക്ഷ്യം.
എന്റെ മരം പദ്ധതിയില്‍ സീഡ് പ്രവര്‍ത്തകര്‍ സ്വന്തമായി നഴ്‌സറി ഉണ്ടാക്കി. മഹാഗണി, കണിക്കൊന്ന, നെല്ലി എന്നിവ ഈ നഴ്‌സറിയില്‍ നിന്ന് വിതരണംചെയ്തു. ഇത്തരത്തില്‍ വിവിധ സ്‌കൂളുകള്‍ 5275 വൃക്ഷത്തൈകളാണ് നല്കിയത്.
കുടുംബകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സന്പൂര്‍ണ പച്ചക്കറിഗ്രാമം പദ്ധതിയില്‍ 1089 കിലോ പച്ചക്കറി ഉത്പാദിപ്പിച്ചു. ലൗന്‍ ഗ്രീന്‍ ക്ലബ്ബില്‍ 50 വിദ്യാര്‍ഥികളാണുള്ളത്. ഹരിത വിദ്യാലയപുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരം ലഭിച്ചു.
തോമസ് സ്റ്റീഫന് കഴിഞ്ഞവര്‍ഷത്തെ സീഡിന്റെ മികച്ച കോഓര്‍ഡിനേറ്റര്‍ പുരസ്‌കാരവും ലഭിച്ചു. പ്രഥമാധ്യാപിക ത്രേസ്യാമ്മ ജോര്‍ജും സ്‌കൂള്‍ മാനേജ്‌മെന്റും സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് അകമഴിഞ്ഞ പിന്തുണയാണ് നല്കുന്നത്.
