എരഞ്ഞോളി മൂസയെ ആക്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
Posted on: 16 Jun 2015
തലശ്ശേരി: മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസയെ ആക്രമിച്ച സംഭവത്തില്‍ മണല്‍കടത്തുസംഘത്തിലുള്‍പ്പെട്ട രണ്ടുപേരെ തലശ്ശേരി പോലീസ് അറസ്റ്റുചെയ്തു. തലശ്ശേരി ഗോപാലപ്പേട്ടയിലെ ചാക്കിരിവീട്ടില്‍ കണ്ണന്‍ എന്ന അക്ബര്‍ (36), ചിറക്കര അസ്മ മന്‍സില്‍ കമറുദ്ദീന്‍ (29) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികള്‍ സഞ്ചരിച്ചിരുന്ന ഗുഡ്‌സ് ഓട്ടോ പോലീസ് കണ്ടെടുത്തു. ഞായറാഴ്ച പുലര്‍ച്ചെ മട്ടാമ്പ്രം ഇന്ദിരാപാര്‍ക്ക് പരിസരം വീടിന് സമീപമാണ് മൂസ ആക്രമണത്തിനിരയായത്.
കടല്‍തീരത്തു നിന്ന് ഗുഡ്‌സ് ഓട്ടോയില്‍ അനധികൃതമായി മണല്‍കടത്തുന്നത് ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് ആക്രമിച്ചത്. മകളുടെ ഭര്‍ത്താവ് ഉസ്മാനെ നേരത്തെ മണല്‍ കടത്തുകാര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു.
വീടിനു നേരെയും അന്ന്
ആക്രമണം നടത്തി.
മൂസയെ അക്രമിച്ചതിന് നാലുപേര്‍ക്കെതിരെയാണ് കേസ്. പ്രതികള്‍ കഞ്ചാവുള്‍പ്പെടെയുള്ള ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നവരാണെന്ന് പോലീസ് പറഞ്ഞു.
യാത്രക്കാരെ കയറ്റുന്ന ഓട്ടോറിക്ഷകളില്‍ ഇവര്‍ മണല്‍ കടത്തിയിരുന്നു.
മണല്‍ കടത്തിയതിന് ഇവര്‍ക്കെതിരെ നേരത്തെ കേസുണ്ട്. അക്രമത്തില്‍ പരിക്കേറ്റ് വീട്ടില്‍ കഴിയുന്ന മൂസയെ വിവിധ മേഖലയിലുള്ള ഒട്ടേറെപേര്‍ സന്ദര്‍ശിച്ചു.