
വന്‍ നഗരങ്ങളില്‍ വസന്തമൊരുക്കാന്‍ ഒരു സ്റ്റാര്‍ട്ട് അപ്പ്
Posted on: 15 Jun 2015
നദീറ അജ്മല്‍, മാതൃഭൂമി ന്യൂസ്
ബംഗളൂരു: രാജ്യത്തെ വന്‍ നഗരങ്ങളില്‍ വസന്തമൊരുക്കാന്‍ ഒരു സ്റ്റാര്‍ട്ട് അപ്പ്. സ്പ്രിംഗ്ഫിനിറ്റി എന്നു പേരിട്ടിരിക്കുന്ന സ്റ്റാര്‍ട്ട് അപ്പിലൂടെ ഓണ്‍ലൈന്‍ വഴി പൂച്ചെടികള്‍ വില്‍ക്കുകയാണ് ബംഗലുരുവില്‍ മൂന്ന് മലയാളികള്‍.
എംബിഎ പഠനം കഴിഞ്ഞ് ജോലി തേടി ബംഗലുരുവിലെത്തിയ തൃശൂര്‍ സ്വദേശി ആനന്ദ് ശങ്കര്‍, കോട്ടയംകാരന്‍ അമല്‍ തോമസ് റോയ്, എര്‍ണാകുളത്ത് നിന്നെത്തിയ ഷിഫാസ് സലീം, ഇവര്‍ മൂവരും ചേര്‍ന്നപ്പോള്‍ രൂപപ്പെട്ടതാണ് 'സ്പ്രിംഗ്ഫിനിറ്റി' എന്ന സ്റ്റാര്‍ട്ട് അപ്പ്.
ഇനി സ്പ്രിംഗ്ഫിനിറ്റി എന്താണെന്ന് പറയാം. വളരെ ലളിതമായി പറയുകയാണെങ്കില്‍ ഓണ്‍ലൈന്‍ വഴി ചെടികള്‍ വാങ്ങാന്‍ ഒരിടം.
www.springfinity.com എന്ന ജാലികയില്‍ കയറിയാല്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പൂച്ചെടികള്‍ തെരഞ്ഞെടുത്ത് ഓര്‍ഡര്‍ നല്‍കാം . ഒരു സ്റ്റാര്‍ട്ട് അപ്പ് കിറ്റ് അടക്കം ചെടികള്‍ പാര്‍സലായി നിങ്ങളുടെ കയ്യിലെത്തും . തിരക്കു പിടിച്ച നഗരജീവിതങ്ങളെ ലക്ഷ്യമിട്ടാണ് ഇവരീ സംരംഭം തുടങ്ങിയിരിക്കുന്നത്. നഴ്‌സറികളില്‍ പോയി ചെടികള്‍ തെരഞ്ഞെടുക്കാനുള്ള നഗരവാസികളുടെ സമയമില്ലായ്മയെ കുറിച്ച് ചിന്തിച്ചപ്പോഴാണ് ഇവര്‍ക്കീ ആശയം വീണു കിട്ടിയത്.

ബംഗലുരു നഗരത്തെ കൂടാതെ കേരളം ഡല്‍ഹി ,നാസിക്ക് ,പൂനെ എന്നിവിടങ്ങളില്‍ ഇവരുമായി കൈകോര്‍ത്ത നഴ്‌സറികളുണ്ട്. ഓണ്‍ ലെനില്‍ ഓര്‍ഡര്‍ ലഭിക്കുമ്പോള്‍ ഇവിടങ്ങളില്‍ നിന്നാണ് ചെടികള്‍ പായ്ക്ക് ചെയ്ത് പാര്‍സല്‍ ചെയ്യ്ുന്നത്. ആരും സമയക്കുറവു കൊണ്ട് വസന്തത്തിന്റെ വരവിനെ തടയരുത് എന്നാണ് ഈ യുവാള്‍ ആഗ്രഹിക്കുന്നത്.
നഗരത്തിലെ വീടുകളിലെല്ലാം സ്വന്തമായി പച്ചക്കറി വിളയാന്‍ പച്ചക്കറി വിത്തുകളും തൈകളും കൂടി ഓണ്‍ലൈനിലൂടെ വില്‍പനക്കു വെക്കാന്‍ ഒരുങ്ങുകയാണ് ഈ മൂവര്‍ സംഘം. തൊഴില്‍ തേടി ചെരുപ്പു തേഞ്ഞ യുവാക്കളോട് ഇവര്‍ക്കോരു കാര്യം പറയാനുണ്ട് ഒരു ഇന്‍ഡറര്‍നെറ്റ് കണക്ഷനും ലാപ്‌ടോപ്പും നല്ല ഐഡിയയുമുണ്ടെങ്കില്‍ സാധ്യതകളുടെ വലിയ ലോകം നിങ്ങള്‍ക്കു മുന്നിലുണ്ട്. അതു പ്രയോജനപ്പെടുത്തുക.
