Crime News

തിരൂരില്‍ സ്വര്‍ണക്കടയില്‍ ഇടപാടുകാരന്‍ ആത്മഹത്യക്ക്് ശ്രമിച്ചു

Posted on: 14 Jun 2015


തിരൂര്‍: തിരൂരിലെ ഒരു പ്രമുഖ സ്വര്‍ണക്കടയില്‍ എത്തിയ ആള്‍ േെപട്രാളൊഴിച്ച് തീക്കൊളുത്തി ആത്മഹത്യക്കു ശ്രമിച്ചു. താനൂര്‍ കെ. പുരം പട്ടരുപറമ്പ് സ്വദേശി പട്ടശ്ശേരി ഇസ്മായില്‍ (48) ആണ് പെട്രോളൊഴിച്ച് സ്വയം തീകൊളുത്തിയത്.
ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
സ്വര്‍ണക്കടയില്‍നിന്ന് മകളുടെ വിവാഹത്തിന് സ്വര്‍ണമെടുത്തിരുന്ന ഇസ്മയില്‍ 3,63,000 രൂപ കൊടുക്കാനുണ്ടായിരുന്നു. ഏജന്റുവഴിയായിരുന്നു സ്വര്‍ണമെടുത്തത്. പണംകൊടുക്കാനുള്ള അവധിലഭിക്കാന്‍ ഏജന്റുമായി സ്വര്‍ണക്കടയില്‍ എത്തിയ ഇസ്മായില്‍ ഒരു സ്ഥലം വില്‍ക്കാനുണ്ടെന്നും അത് വിറ്റു തരാമെന്നും പറഞ്ഞശേഷമാണ് കൈയിലെ പ്ലൂസ്റ്റിക് കുപ്പിയില്‍ സൂക്ഷിച്ച പെട്രോള്‍ ദേഹത്തൊഴിച്ച് സിഗരറ്റ് ലൈറ്റര്‍കൊണ്ട് തീകൊളുത്തിയത്.
ഇസ്മാലിയിനെ രക്ഷിക്കാന്‍ ശ്രമിച്ചു പൊള്ളലേറ്റ ജ്വല്ലറി ജീവനക്കാരന്‍ തിരൂര്‍ മുത്തൂര്‍ സ്വദേശി പ്രജീഷി(29)നെ തൃശ്ശൂര്‍ ജൂബിലിമിഷന്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ആത്മഹത്യാശ്രമം നടത്തി നാശനഷ്ടംവരുത്തിയതിന് ഇസ്മായിലിനെതിരെ തിരൂര്‍പോലീസ് കേസെടുത്തിട്ടുണ്ട്.

 

 




MathrubhumiMatrimonial