പാനൂര്‍ സ്‌ഫോടനം: പരസ്യചര്‍ച്ചയ്ക്കും ഫോണുപയോഗത്തിനും സി.പി.എം.വിലക്ക്
Posted on: 14 Jun 2015
കണ്ണൂര്‍: പാനൂരില്‍ ബോംബ് പൊട്ടിത്തെറിച്ച് രണ്ട് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സി.പി.എം. പ്രതിരോധപ്രവര്‍ത്തനത്തിന് രൂപംനല്‍കി. ഈ മേഖലയിലെ പാര്‍ട്ടി അംഗങ്ങള്‍ പരസ്പരം ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ പാടില്ലെന്നും പോലീസ് ചോദ്യംചെയ്താല്‍ പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ പറയാതെ നോക്കണമെന്നുമാണ് നിര്‍ദേശം. ഫോണിലൂടെ സുഹൃത്തുക്കളോടുപോലും ഇക്കാര്യം ചര്‍ച്ചചെയ്യരുത്. സംഭവംനടന്ന മേഖലയിലെ ബ്രാഞ്ചുകളുടെ അടിയന്തരയോഗങ്ങള്‍ ഒറ്റദിവസം ചേര്‍ന്നാണ് സി.പി.എം. ഇക്കാര്യം വിശദീകരിച്ചത്.
തൃപ്രങ്ങോട്ടൂര്‍ ലോക്കല്‍ കമ്മിറ്റിക്ക് കീഴിലാണ് സ്‌ഫോടനം നടന്ന ഈസ്റ്റ് ചെറ്റക്കണ്ടി പ്രദേശം. ഈ ലോക്കല്‍കമ്മിറ്റിക്ക് കീഴിലെ 12 ബ്രാഞ്ചുകളുടെ യോഗമാണ് നേതാക്കളുടെ സാനിധ്യത്തില്‍ വെള്ളിയാഴ്ച രാത്രി ചേര്‍ന്നത്.
ബാക്കി ബ്രാഞ്ചുകളില്‍ പാനൂര്‍ ഏരിയാകമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.
പാര്‍ട്ടിനേതാക്കളുടെയോ ഏതെങ്കിലും ഘടകത്തിന്റെയോ അറിവോടയല്ല ബോംബ് നിര്‍മാണം നടന്നതെന്നാണ് നേതാക്കള്‍ നല്‍കിയ വിശദീകരണം. എന്നിരുന്നാലും കൊല്ലപ്പെട്ടവരെയോ പരിക്കേറ്റവരെയോ തള്ളിപ്പറയാന്‍ പാര്‍ട്ടിക്കാവില്ല. ഇവരുടെ കുടുംബത്തിന് മുഴുവന്‍ സംരക്ഷണവും സഹായവും പാര്‍ട്ടി ഉറപ്പുവരുത്തണമെന്നാണ് നേതാക്കള്‍ പറഞ്ഞത്. കുടുംബത്തെ സഹായിക്കുന്നതിനായി പരസ്യപ്പിരിവ് വേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്.
കേസന്വേഷണത്തിന്റെ ഭാഗമായി പോലീസ് പാര്‍ട്ടിയംഗങ്ങളുടെ പിന്നാലെയുണ്ട്. സി.പി.എം. അംഗങ്ങളായ പലരും ഈ സംഭവത്തില്‍ പ്രതിക്കൂട്ടിലായേക്കാം. അതിനാല്‍, പോലീസിനെ നിരീക്ഷിക്കണം. ഫോണുകള്‍ പോലീസ് നിരീക്ഷണത്തിലായതിനാലാണ് ഫോണില്‍ക്കൂടിപ്പോലും ഇക്കാര്യം ചര്‍ച്ച ചെയ്യരുതെന്ന് നിര്‍ദേശിച്ചത്. ഒരേ കമ്മിറ്റിയംഗങ്ങളായവര്‍ തമ്മില്‍പ്പോലും ഇക്കാര്യം സംസാരിക്കരുത്. ആര്‍ക്കെങ്കിലും എന്തെങ്കിലും പറായനുണ്ടെങ്കില്‍ ബ്രാഞ്ച് സെക്രട്ടറിയുമായോ ബ്രാഞ്ചിന്റെ ചുമതലയുള്ള ഉപരിഘടകത്തിലെ അംഗങ്ങളുമായോ മാത്രം സംസാരിക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍, പൊതുസ്ഥലങ്ങളില്‍ ഇത്തരം ചര്‍ച്ചകളുണ്ടാകുമ്പോള്‍ പാര്‍ട്ടിയെ സംരക്ഷിക്കുന്നവിധം ഇടപെടണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
സ്‌ഫോടനം നടന്നപ്പോള്‍ ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് പാനൂര്‍ ഏരിയാക്കമ്മിറ്റിയുടെ പ്രസ്താവനമാത്രമാണ് ഇതുവരെ പുറത്തുവന്നത്. ജില്ലാ നേതൃത്വം ഇതേക്കുറിച്ച് പരസ്യപ്രതികരണത്തിന് തയ്യാറായിരുന്നില്ല. എന്നാല്‍, കൊല്ലപ്പെട്ടവരുടെ മൃതദേഹം ഏറ്റുവാങ്ങുന്നതുമുതല്‍ സംസ്‌കാരംവരെയുള്ള എല്ലാകാര്യങ്ങളിലും നേതാക്കളുടെ സാനിധ്യമുണ്ടായിരുന്നു.