
ഈ നന്മ, എന്റെ കീഴരിയൂരിന്റെ വീട്
Posted on: 12 Jun 2015

നിനച്ചിരിക്കാതെ വന്ന രോഗം തകര്‍ത്ത ഒരു കുടുംബത്തിനു വേണ്ടിയാണ് സുമനസുകളുടെ ഈ കാരുണ്യമുഖം. മാരകരോഗങ്ങള്‍ ഒന്നൊന്നായി കടന്നുവന്ന കുടുംബമായിരുന്നു പുത്തന്‍പറമ്പില്‍ രമേശനും മകള്‍ ഹെന്നയും ഹരിയും. ഇവര്‍ക്കു വേണ്ടിയാണ് നാട്ടുകാര്‍ ഈ വീട് ഒരുക്കുന്നത്.
എന്റെ കീഴരിയൂര്‍ എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ സജീവമായ നാട്ടിലുള്ളവരും വിദേശത്തുള്ളവരുമായ കീഴരിയൂരുകാരാണ് ഈ നന്മയ്ക്കു പിന്നില്‍. ഗ്രൂപ്പില്‍ രണ്ടായിരത്തോളം അംഗങ്ങളാണുള്ളത്.
