
ഒന്‍പതുകാരിയെ പീഡിപ്പിച്ചുകൊന്ന യുവാവിനെ തല്ലിക്കൊന്നു
Posted on: 12 Jun 2015
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കൗസംബി ജില്ലയില്‍ ഒന്‍പതുകാരിയെ ബലാത്സംഗം ചെയ്തുകൊന്ന യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു. ബുധനാഴ്ചരാത്രി വീട്ടുകാരോടൊപ്പം ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ എടുത്തുകൊണ്ടുപോയാണ് പീഡിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പിന്നീട് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് സംശയാസ്പദമായ സാഹചര്യത്തില്‍ യുവാവിനെ കണ്ടത്. രോഷാകുലരായ നാട്ടുകാര്‍ പിടികൂടി മര്‍ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആസ്പത്രിയിലേക്ക് കൊണ്ടുപോവും വഴിയാണ് മരണം സംഭവിച്ചത്.
