
വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്: ആംആദ്മി മന്ത്രി അറസ്റ്റില്‍
Posted on: 09 Jun 2015

ഡല്‍ഹി അസംബ്ലി തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ തൊമാര്‍ സമര്‍പിച്ച ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.
ബീഹാറിലെ തിലക് മഞ്ജി ഭഗല്‍പ്പൂര്‍ സര്‍വകലാശാലയില്‍ നിന്ന് നിയമത്തില്‍ ബിരുദം നേടിയിട്ടുണ്ടെന്നായിരുന്നു തൊമാറിന്റെ അവകാശവാദം.
ഇന്നലെ രാത്രിയാണ് ഡല്‍ഹി പോലീസ് തൊമാറിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, ഡല്‍ഹി പോലീസിന് ആംആദ്മി പാര്‍ട്ടിയോടുള്ള വിരോധം തീര്‍ക്കാനാണ് അറസ്‌റ്റെന്ന് ആംആദ്മി പാര്‍ട്ടി ആരോപിച്ചു. തൊമാറിനെ അറസ്റ്റ് ചെയ്തപ്പോള്‍ ഒരു മന്ത്രിയെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് പാലിക്കേണ്ട യാതൊരു നടപടിയും പോലീസ് പാലിച്ചില്ലെന്നും പാര്‍ട്ടി വ്യക്തമാക്കി.
