സ്വര്‍ണക്കടത്ത് അന്വേഷണം ഊര്‍ജിതം
Posted on: 09 Jun 2015
കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളത്തില്‍ ഞായറാഴ്ച 91 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടിയ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കുന്നു. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സും കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും കേസ് അന്വേഷിക്കുന്നുണ്ട്. പിടിയിലായ തലശ്ശേരി കതിരൂര്‍ പുല്ലിയോട് സി. എച്ച് നഗറില്‍ വലിയേടത്ത് റാബിയ മന്‍സിലില്‍ മുഹമ്മദ് ഷഹീറിന് തങ്കം നല്‍കിയതായി പറയുന്ന സമീറിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
മുഹമ്മദ് ഷഹീര്‍ രണ്ട് എമര്‍ജന്‍സി ലാമ്പുകളിലായി കടത്താന്‍ ശ്രമിച്ച 91 ലക്ഷം രൂപ വിലമതിക്കുന്ന 3.265 കിലോ തങ്കമാണ് ഞായറാഴ്ച കരിപ്പൂരില്‍ പിടികൂടിയത്. ദുബായില്‍െവച്ച് മണ്ണാര്‍ക്കാട് സ്വദേശി സമീര്‍ എന്നയാളാണ് തങ്കം കൈമാറിയതെന്നാണ് ഷഹീര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ തലശ്ശേരിയിലും മണ്ണാര്‍ക്കാട്ടും ദുബായി ദേറയിലും അന്വേഷണം നടന്നു. സമീറിനെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചതായി സൂചനയുണ്ട്.