കണ്ണൂര്‍ ജില്ലയിലെ ഏഴിടങ്ങളില്‍ സി.പി.എം. ബോംബ് നിര്‍മാണകേന്ദ്രം -കെ.രഞ്ചിത്ത്
Posted on: 09 Jun 2015
കണ്ണൂര്‍: ജില്ലയിലെ ഏഴ് സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് സി.പി.എം. ബോംബ് നിര്‍മാണം നടത്തുന്നുവെന്ന വിവരം കൈമാറിയിട്ടും പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.രഞ്ചിത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു.
സി.പി.എമ്മിനെ ഭയന്ന് ഈ സ്ഥലങ്ങളില്‍ റെയ്ഡ് നടത്താന്‍ പോലീസ് തയ്യാറായിട്ടില്ല. സ്‌ഫോടനം നടന്ന സ്ഥലത്തെ തെളിവുകള്‍ നശിപ്പിക്കാന്‍ സമയം നല്‍കിയാണ് പോലീസ് സ്ഥലത്തെത്തിയത്. കൊളവല്ലൂര്‍ ചെറ്റക്കണ്ടിയില്‍ ബോംബ് സ്‌ഫോടത്തില്‍ ജില്ലയ്ക്കകത്തും പുറത്തുനിന്നുള്ളവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സ്ഥലത്ത് ചിതറിക്കിടക്കുന്ന ശരീരാവശിഷ്ടങ്ങള്‍ പരിശോധിച്ച് അത് കണ്ടെത്തണം. കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജനെ സി.ബി.ഐ. അറസ്റ്റ് ചെയ്താല്‍ ജില്ലയെ കലാപഭൂമിയാക്കാനാണ് ബോംബ് നിര്‍മിക്കുന്നത്. സി.പി.എം. നേതൃത്വം അറിയാതെ ഇത് നടക്കില്ല. അതിനാല്‍, ജില്ലാ നേതൃത്വത്തിനെതിരെ യു.എ.പി.എ. ചുമത്തി കേസെടുക്കണം. ആവശ്യമെങ്കില്‍ കേന്ദ്രസര്‍ക്കാരിനോട് പ്രശ്‌നത്തില്‍ ഇടപടാന്‍ ആവശ്യപ്പെടും -അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ കൊല്ലപ്പെട്ടവരും പരിക്കേറ്റവരും സി.പി.എം. പ്രതിരോധസേനാ മാര്‍ച്ചില്‍ പങ്കെടുത്തവരാണ്. ചെറുപ്പക്കാര്‍ ആര്‍.എസ്.എസ്സിലേക്ക് പോകുന്നത് തടയാനും രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുത്താനുമാണ് സി.പി.എം. കൊലയാളിസേന രൂപവത്കരിച്ചത്. പ്രതിരോധസേനയുടെ പേരില്‍ ബോംബ് നിര്‍മാണ പരിശീലനമാണ് പാര്‍ട്ടി നല്‍കുന്നത്.
സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് പറഞ്ഞ കോടിയേരിയുടെ പ്രസ്താവന മലയാളികളെ കഴുതകളാക്കുന്നതാണ്. സംഭവത്തില്‍ ജില്ലാനേതാക്കളുടെ ഗൂഢാലോചന പുറത്തുകൊണ്ടുവരണം. ഇനി ജില്ലയില്‍ അക്രമം നടത്തുന്ന പാര്‍ട്ടിയെ തള്ളിപ്പറയണമെന്ന ജെയിംസ് മാത്യു എം.എല്‍.എ. സാമാധാനയോഗത്തില്‍ പറഞ്ഞത് ആത്മാര്‍ഥമായാണെങ്കില്‍ സി.പി.എമ്മിനെ തള്ളിപ്പറയാന്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാകളക്ടറും പോലീസ് അധികാരികളും സി.പി.എം. ക്രിമിനലുകളെ ഭയന്നാണ് തീരുമാനങ്ങളെടുക്കുന്നത്.
പത്രസമ്മേളനത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് പി.സത്യപ്രകാശ്, ജനറല്‍ സെക്രട്ടറി കെ.സത്യപ്രകാശ് എന്നിവരും പങ്കെടുത്തു.