Crime News

കടകംപള്ളി ഭൂമി തട്ടിപ്പ്: ഇടനിലക്കാരനായി പണം തട്ടിയത് സലിംരാജ്‌

Posted on: 06 Jun 2015


തിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പില്‍ സഹായിച്ചവര്‍ക്ക് ഇടനിലക്കാരനായി പണം നല്‍കിയത് മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജാണെന്ന് സി.ബി.ഐ.യുടെ കണ്ടെത്തല്‍. കോടിക്കണക്കിന് രൂപ പലര്‍ക്കായി നല്‍കിയെന്നാണ് സി.ബി.ഐ. കണ്ടെത്തിയിരിക്കുന്നത്. പണത്തിന്റെ സ്രോതസ് കണ്ടെത്താനുള്ള ശ്രമത്തിലാണ് സി.ബി.ഐ.

പ്രധാനപ്രതികളായ അബ്ദുള്‍മജീദ്, ജയറാം എന്നിവരാണ് പണമെത്തിച്ചതെന്നാണ് സലിംരാജ് വെളിപ്പെടുത്തിയത്. ഉദ്യോഗസ്ഥര്‍ക്ക് വന്‍തുക കോഴ നല്‍കിയാണ് റവന്യൂ രേഖകള്‍ തിരുത്തിയത്. മുഖ്യമന്ത്രിയുടെ ഗണ്‍മാനെന്ന പദവിയും തട്ടിപ്പിന് സഹായകരമായി. പ്രതികളുടെ ബാങ്ക് വിവരങ്ങള്‍ സി.ബി.ഐ. ശേഖരിച്ചിട്ടുണ്ട്. സി.ബി.ഐ. കസ്റ്റഡിയില്‍ വാങ്ങിയ സലിംരാജ് ഉള്‍െപ്പടെയുള്ള ഏഴ് പ്രതികളെ ശനിയാഴ്ച വൈകീട്ടിന് മുമ്പ് കോടതിയില്‍ ഹാജരാക്കും.

 

 




MathrubhumiMatrimonial