ശ്രീവിദ്യയുടെ സ്വത്ത്: ഗണേഷിനെതിരായ പരാതി രാജ്പാല്‍ മീണ അന്വേഷിക്കും
Posted on: 06 Jun 2015
തിരുവനന്തപുരം : അന്തരിച്ച നടി ശ്രീവിദ്യയുടെ സ്വത്ത് കെ.ബി.ഗണേഷ്‌കുമാര്‍ എം.എല്‍.എ. അനധികൃതമായി കൈവശം െവച്ചിരിക്കുകയാണെന്ന പരാതി ക്രൈംബ്രാഞ്ച് എസ്.പി.രാജ്പാല്‍ മീണ അന്വേഷിക്കും. ശ്രീവിദ്യയുടെ സഹോദരന്‍ കെ.ശങ്കരരാമന്റെ പരാതിയിലാണ് അന്വേഷണം.
അവരുടെ വില്‍പ്പത്രപ്രകാരം നടപ്പാക്കേണ്ട കാര്യങ്ങള്‍ ഒമ്പത് വര്‍ഷമായി അദ്ദേഹം ചെയ്തിട്ടില്ലെന്നും ഇതേക്കുറിച്ച് അന്വേഷിക്കുമ്പോള്‍ ഓരോ ന്യായം പറഞ്ഞ് ഒഴിയുകയാണെന്നും പരാതിയില്‍ പറയുന്നു. ശ്രീവിദ്യാ ട്രസ്റ്റിന്റെ യോഗം ഒരു പ്രാവശ്യമേ ചേര്‍ന്നിട്ടുള്ളൂ. ശ്രീവിദ്യയുടെ വീട്, കാര്‍, പലയിടത്തായുള്ള ഭൂമി, എല്‍.ഐ.സി. പോളിസികള്‍ തുടങ്ങി എല്ലാ സ്വത്തുക്കളും ഗണേഷ്‌കുമാറിന്റെ അധീനതയിലാണെന്നും സഹോദരന്‍ ആരോപിക്കുന്നു.
ഗണേഷ്‌കുമാര്‍ അവകാശപ്പെടുന്ന വില്‍പ്പത്രത്തെക്കുറിച്ച് അന്വേഷിക്കണമെന്നും പരാതിയില്‍ ശങ്കരരാമന്‍ ആവശ്യപ്പെടുന്നു. അവര്‍ മരിക്കുന്നതിന് രണ്ട് മാസം മുമ്പുള്ള തീയതിയിലെ വില്‍പ്പത്രം അവര്‍ക്ക് സ്വന്തമായി കാര്യങ്ങള്‍ മനസ്സിലാക്കാനും തിരിച്ചറിയാനും കഴിയാത്ത അവസ്ഥയിലുള്ളതാണ്. പ്രശസ്തരുടെ വില്‍പ്പത്രത്തില്‍ സാധാരണ പ്രമുഖരാരെങ്കിലും സാക്ഷികളാകുകയാണ് പതിവ്. എന്നാല്‍ ഗണേഷ്‌കുമാറിന്റെ ഡ്രൈവറും അദ്ദേഹത്തിന്റെ സഹോദരനുമാണ് വില്‍പ്പത്രത്തിലെ സാക്ഷികളെന്നും പരാതിയില്‍ പറയുന്നു.
മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നല്‍കിയ പരാതി ഡി.ജി.പി.ക്ക് കൈമാറിയതിനെ തുടര്‍ന്നാണ് രാജ്പാല്‍ മീണയെ അന്വേഷണത്തിന് നിയോഗിച്ചത്.