പ്രകൃതിവിരുദ്ധ ലൈംഗികപീഡനം: സീരിയല്‍ നടന്‍ അറസ്റ്റില്‍
Posted on: 04 Jun 2015
കുട്ടിയെ വശത്താക്കിയത് മാജിക് കാണിച്ചും
മൊബൈല്‍ ഫോണില്‍ അശ്ലീലചിത്രങ്ങള്‍ കാണിച്ചും

കോഴിക്കോട്: പതിമ്മൂന്ന് വയസ്സുകാരനെ പ്രകൃതി വിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കിയ കേസില്‍ പള്ളിക്കണ്ടി സ്വദേശി ടി.ടി. ഹൗസില്‍ അഷറഫ് പള്ളിക്കണ്ടി എന്ന മുഹമ്മദ് അഷ്‌റഫി (26) നെ കസബ പോലീസ് അറസ്റ്റ് ചെയ്തു.ഒരുവര്‍ഷം മുമ്പ് മാങ്കാവില്‍ വെച്ച് ബൈക്കില്‍ ലിഫ്റ്റ് കൊടുത്താണ് ഇയാള്‍ കുട്ടിയെ പരിചയപ്പെട്ടത്. പലതവണ കുട്ടിയെ ഫോണില്‍ ബന്ധപ്പെട്ട് സൗഹൃദം സ്ഥാപിച്ചു. പിന്നീട് കുട്ടിയെ മാജിക് കാണിച്ചും ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ കാണിച്ചും വശത്താക്കി.
സ്വന്തം വീട്ടിലും ലോഡ്ജുമുറികളിലും വെച്ച് പലതവണ കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു. വീട്ടുകാരെ ഉപദ്രവിക്കുമെന്നും കൊന്നുകളയുമെന്നും ഭീഷിണിപ്പെടുത്തിയാണ് കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയത്.
കുട്ടിയില്‍നിന്ന് ഇയാളുടെ പേരും മൊബൈല്‍ നമ്പറും മനസ്സിലാക്കിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ കുട്ടി തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ക്ക് നേരേ പീഡനശ്രമം ഉണ്ടാകുന്നതായി മാങ്കാവ് റെസിഡന്‍റ്്‌സ് യൂണിറ്റില്‍നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ എ.ജെ. ബാബുവിന്റെ നിര്‍ദേശപ്രകാരം കസബ സി.ഐ. സുനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
പോലീസിന്റെ അന്വേഷണത്തിലാണ് ഇയാള്‍ സീരിയലില്‍ അഭിനയിച്ചിട്ടുണ്ടെന്നും ധാരാളം പരിപാടികള്‍ക്ക് ആര്‍ട്ട് വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും മനസ്സിലായത്. കേസില്‍ ഒരു പ്രതി കൂടിയുണ്ടെന്നും അയാള്‍ മൂന്ന് മാസം മുമ്പ് ഗള്‍ഫിലേക്ക് പോയെന്നും പോലീസ് പറഞ്ഞു. കസബ അഡീഷണല്‍ എസ്.ഐ. രമണന്‍, സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ സീനിയര്‍ സി.പി.ഒ. മോഹന്‍ദാസ്, സി.പി.ഒ. മാരായ അനീഷ് മൂസേന്‍റവീട്, കെ.പി. ഷജുല്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

അപരിചിതരുടെ വണ്ടികളില്‍ കയറുമ്പോള്‍ സൂക്ഷിക്കണം
സ്‌കൂള്‍ പരിസരത്തുനിന്നും മറ്റ് സ്ഥലങ്ങളില്‍ നിന്നും അപരിചിതരുടെ ബൈക്കുകളിലും വണ്ടികളിലും കയറാനുള്ള കുട്ടികളുടെ പ്രവണത വര്‍ധിച്ചുവരുന്നതായി പോലീസ് പറഞ്ഞു. ഇത്തരം കുട്ടികളാണ് സമൂഹവിരുദ്ധരുടെ കൈകളില്‍ എത്തിപ്പെടാന്‍ കൂടുതല്‍ സാധ്യത. ഈ കാര്യങ്ങളില്‍ രക്ഷിതാക്കളും അധ്യാപകരും കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണന്ന് പോലീസ് അറിയിച്ചു.