Crime News

നടി ലീന മരിയ പോള്‍ അറസ്റ്റില്‍

Posted on: 02 Jun 2015



മുംബൈ: നടി ലീന മരിയ പോളിനെ വീണ്ടും പോലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തികതട്ടിപ്പുകേസിലാണ് ഇത്തവണ മരിയ പോള്‍ അറസ്റ്റിലായത്. ഇവരുടെ പങ്കാളി ശേഖര്‍ ചന്ദ്രശേഖറിനെയും മുംബൈ ഇകണോമിക്‌സ് ഒഫന്‍സ് വിങ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും ജൂണ്‍ 4വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

കുറഞ്ഞ കലായളവിനുള്ളില്‍ നിക്ഷേപിക്കുന്ന തുക ഇരട്ടിയാക്കി നല്‍കാമെന്ന് പറഞ്ഞാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. തട്ടിപ്പിനിരയായവര്‍ മുംബൈ ക്രൈംബ്രാഞ്ചില്‍ പരാതി നല്‍കിയിരുന്നു.

ഹസ്‌ബെന്‍ഡ്‌സ് ഇന്‍ ഗോവ, റെഡ് ചില്ലീസ് തുടങ്ങിയ ഏതാനും മലയാളം സിനിമകളില്‍ ലീന അഭിനയിച്ചിട്ടുണ്ട്. മൂമ്പിവര്‍ വഞ്ചനാക്കേസില്‍ പോലീസ് പിടിയിലായിരുന്നു. ബാങ്കില്‍ നിന്നും വായ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്നതായിരുന്നു കേസ്.

 

 




MathrubhumiMatrimonial