
കേരളത്തിലേക്ക് വീണ്ടും കുട്ടിക്കടത്ത്
Posted on: 02 Jun 2015

കൊച്ചി്: അനാഥാലയങ്ങളുടെ കച്ചവട താല്‍പ്പര്യങ്ങള്‍ക്കായി ഉത്തരേന്ത്യയില്‍നിന്ന് വ്യാപകമായി കേരളത്തിലേക്ക് കുട്ടികളെ ഇറക്കുമതി ചെയ്യുന്നു.
മനുഷ്യാവകാശങ്ങള്‍ കാറ്റില്‍പ്പറത്തിയുള്ള ക്രൂരതയിലൂടെ അനാഥാലയങ്ങള്‍ വാരിക്കൂട്ടുന്നത് ലക്ഷങ്ങള്‍. കുട്ടികളെ എത്തിക്കുന്നത് ഉത്തേരന്ത്യന്‍ ഇടനിലക്കാരാണ്. മൂന്ന് വയസുമുതല്‍ എട്ട് വയസുവരെയുള്ളവരെയാണ് കടത്തിക്കൊണ്ടുവരുന്നത്. ഭുവനേശ്വര്‍, അരുണാചല്‍ പ്രദേശ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് പുതുതായി കുട്ടികള്‍ എത്തുന്നത്.
രക്ഷിതാക്കള്‍ക്ക് മോഹന വാക്ദാനങ്ങള്‍ നല്‍കിയാണ് തങ്ങളെ കൊണ്ടുവന്നതെന്ന് കുട്ടികള്‍ ജില്ലാ ശിശുക്ഷേമ സമിതിക്ക് മുന്‍പാകെ മൊഴി നല്‍കിയിട്ടുണ്ട്. തെരുവ് കുട്ടികളെ സംരക്ഷിക്കാനായി പരസ്യം ചെയ്യുന്ന സ്ഥാപനമാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ എത്തിക്കുന്നത്.
