കമ്മാടം ക്ഷേത്രക്കവര്‍ച്ച; പ്രതികള്‍ പിടിയില്‍
Posted on: 01 Jun 2015
വെള്ളരിക്കുണ്ട്: വെസ്റ്റ് എളേരി കമ്മാടത്തെ ഭഗവതിക്ഷേത്രത്തില്‍നിന്ന് പഞ്ചലോഹവിഗ്രഹങ്ങള്‍ കവര്‍ച്ചചെയ്ത കേസില്‍ മുഖ്യപ്രതികള്‍ പോലീസിന്റെ പിടിയിലായി. ചട്ടഞ്ചാല്‍ കാവുംപള്ളത്തെ കബീര്‍, കമ്മാടത്തിനടുത്ത് മണാട്ടിക്കവലയിലെ സദാനന്ദന്‍ എന്നിവരാണു പിടിയിലായത്. കബീറിന്റെ വീട്ടില്‍നിന്ന് വിഗ്രഹഭാഗങ്ങളും കണ്ടെടുത്തിട്ടുണ്ട്.്
കഴിഞ്ഞ 27നു രാത്രിയിലാണ് രണ്ടുദേവീവിഗ്രഹങ്ങള്‍ കാണാതായത്. ചുറ്റമ്പലത്തിന്റെ ഓടിളക്കി കയറില്‍ത്തൂങ്ങി അകത്തുകയറി വിഗ്രഹങ്ങള്‍ കടത്തിക്കൊണ്ടുപോവുകയായിരുന്നു.
സംഭവത്തെപ്പറ്റിയുള്ള അന്വേഷണത്തില്‍ തടവുശിക്ഷ അനുഭവിച്ചവരെ വിളിച്ചുവരുത്തി പോലീസ് ചോദ്യംചെയ്തിരുന്നു . സാമ്പത്തികകേസില്‍ കണ്ണൂര്‍ ജയിലില്‍ ശിക്ഷയനുഭവിച്ച് അടുത്തയിടെ പുറത്തുവന്നയാളാണു സദാനന്ദന്‍. ഇയാളെ ചോദ്യം ചെയ്തതില്‍നിന്നാണു കബീറിനെപ്പറ്റിയും വിഗ്രഹമോഷണത്തെപ്പറ്റിയും പോലീസിനു വിവരം ലഭിച്ചതെന്നാണു കരുതുന്നത്. മോഷണത്തിനുള്ള അണിയറ ഒരുക്കങ്ങള്‍ നടത്തിയതു സദാനന്ദനാണെന്നാണു സൂചന. കവര്‍ച്ചനടന്ന് തൊട്ടടുത്തദിവസം പോലീസ് ക്ഷേത്രത്തിലെത്തി തെളിവെടുക്കുന്ന സമയത്തു സദാനന്ദന്‍ സ്ഥലത്തുണ്ടായിരുന്നു.
പലകേസുകളിലായി കേരളത്തിലും കര്‍ണാടകത്തിലുമുള്‍പ്പെടെ പോലീസിന്റെ നോട്ടപ്പുള്ളുയാണു കബീര്‍. ഞായറാഴ്ച ഒമ്പതുമണിയോടെയാണു കബീറിനെ വീട്ടില്‍വെച്ച് പോസീസ് കസ്റ്റഡിയിലെടുത്തത്. വിരലടയാള പരിശോധനയില്‍ കബീറിന്റെ പങ്കാളിത്തം പോലീസിനു ബോധ്യമായി മൂന്നു മണിയോടെ ഇയാളെ വീട്ടിലെത്തിച്ചു. ഉടഞ്ഞവിഗ്രഹഭാഗങ്ങളുള്‍പ്പെടെ കണ്ടെടുത്തു. കൂടാതെ വാട്ടര്‍ടാങ്കില്‍നിന്ന് മറ്റുമോഷണങ്ങളിലെ തൊണ്ടിസാധനങ്ങളും കണ്ടെടുത്തിട്ടുണ്ട്.