നാട്ടില്‍ വിരുന്നെത്തിയ മലയണ്ണാനെ പിടിച്ചു കാട്ടിലേക്ക് വിട്ടു
Posted on: 30 May 2015
മാങ്കാംകുഴി: കാട്ടില്‍നിന്ന് നാട്ടിലെത്തിയ മലയണ്ണാനെ വളര്‍ത്തുനായ പിടികൂടി. വനംവകുപ്പുകാര്‍ എത്തി ഇതിനെ ഏറ്റുവാങ്ങി കാട്ടില്‍ വിട്ടു. വനപ്രദേശങ്ങളില്‍ മാത്രം കണ്ടുവരുന്ന അപൂര്‍വയിനം മലയണ്ണാനെയാണ് മാവേലിക്കര വെട്ടിയാറില്‍ അച്ചന്‍കോവിലാറിന്റെ തീരത്തുള്ള കാക്കനാട്ട് വടക്കേതില്‍ സതീഷിന്റെ വീടിനുള്ളില്‍നിന്ന് നാട്ടുകാരായ യുവാക്കള്‍ കൂട്ടിലാക്കിയത്.
മലയണ്ണാനെ വ്യാഴാഴ്ച രാത്രി ഒന്‍പതിന് സതീഷിന്റെ വളര്‍ത്തുനായ ഓടിച്ചുകൊണ്ടു വന്നതാണ്. മഞ്ഞനിറത്തില്‍ ചെറിയ മുഖവും കറുത്തനിറത്തിലുള്ള വലിയ ഉടലും നീളമേറിയ രോമാവൃതമായ വാലുമുണ്ട്. വീടിനുള്ളില്‍ അലമാരയ്ക്ക് പിന്നിലൊളിച്ച ജീവിയെ ഓടിക്കൂടിയ നാട്ടുകാരായ രതീഷ്, വിഷ്ണു, വാവ, പൊടി, വിനീത് എന്നിവര്‍ ചേര്‍ന്ന് മീന്‍ പിടിക്കാന്‍ ഉപയോഗിക്കുന്ന ഒറ്റാല്‍ ഉപയോഗിച്ചാണ് പിടിച്ചത്.
പിടിക്കുന്നതിനിടയില്‍ രണ്ടുപേര്‍ക്ക് മലയണ്ണാന്റെ കടിയുമേറ്റു. റാന്നി ഫോറസ്റ്റുകാരെത്തി രാത്രി പതിനൊന്നോടെ മലയണ്ണാനെ കൂട്ടിലാക്കി കൊണ്ടുപോയി.