
തലയാഴം കൊലപാതകം: പ്രതിയെ ഇന്ന് നാട്ടിലെത്തിക്കും
Posted on: 30 May 2015
വൈക്കം: തലയാഴത്ത് സ്വകാര്യ ഗ്യാസ് ഗോഡൗണിലെ തൊഴിലാളിയായിരുന്ന അസം സ്വദേശി മോഹന്‍ദാസ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി ദേവ്‌നാഥിനെ ശനിയാഴ്ചയോടെ നാട്ടിലെത്തിക്കും. കഴിഞ്ഞ ദിവസം അസമിലെ ദേമാജി ജില്ലയിലെ കിലാമാല പോലീസ് േസ്റ്റഷന്‍ പരിധിയില്‍നിന്നാണ് ഇയാളെ വൈക്കം സി.ഐ. നിര്‍മ്മല്‍ ബോസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രേംഷാ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. സഹോദരിയുടെ വീട്ടില്‍ ഒളിവില്‍ താമസിക്കുകയായിരുന്ന ഇയാളെ ഗ്രാമതലവന്റെ സഹായത്തൊടെ കേരള പോലീസ് സംഘവും അസം പോലീസും ചേര്‍ന്ന് വീട് വളഞ്ഞാണ് പിടികൂടിയത്. കേസ് അേന്വഷണത്തിനായി മൂന്നുപേരടങ്ങിയ മറ്റൊരു പോലീസ് സംഘം തീവണ്ടിമാര്‍ഗം അസമിലേക്ക് തിരിച്ചിരുന്നു. പ്രതിയെ പിടികൂടിയ സാഹചര്യത്തില്‍ ഇവര്‍ വിജയവാഡയില്‍ എത്തിയശേഷം തിരികെ മടങ്ങും. കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാെണന്ന് സംശയിക്കുന്നു. കൊലപാതകത്തിനുശേഷം ഇയാള്‍ ഓട്ടോ വരുത്തിയാണ് രക്ഷപ്പെട്ടത്. ഓട്ടോ ഡ്രൈവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മോഹന്‍ദാസാണ് ദേവ്‌നാഥിനെ തലയാഴത്ത് ജോലിക്ക് കൊണ്ടുവന്നത്. കൊലപാതകത്തിന് കാരണം കൂലി കുറഞ്ഞതും സാമ്പത്തികവിഷയങ്ങളുമാെണന്നാണ് ഇയാള്‍ പറയുന്നത്. എന്നാല്‍ പോലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല.
