വിമാനയാത്രക്കാരന്റെ ബാഗില്‍ നിന്ന് അഞ്ച് വെടിയുണ്ടകള്‍ പിടിച്ചെടുത്തു
Posted on: 30 May 2015
തിരുവനന്തപുരം : ഡല്‍ഹിയിലേക്ക് പോകാനെത്തിയ വിമാനയാത്രക്കാരന്റെ ബാഗില്‍ നിന്ന് ഇരട്ടക്കുഴല്‍ തോക്കിലുപയോഗിക്കുന്ന അഞ്ച് വെടിയുണ്ടകള്‍ പിടികൂടി. ഡല്‍ഹിയില്‍ താമസിക്കുന്ന പഞ്ചാബ് സ്വദേശി സാഹായെന്ന പബിത്രകുമാര്‍ (61) ആണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായത്. എയര്‍ ഇന്ത്യയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ എക്‌സ്-റേ പരിശോധനയിലാണ് ഉപയോഗിക്കാത്ത വെടിയുണ്ടകള്‍ ബാഗില്‍ നിന്ന് കണ്ടെത്തിയത്. ഇവ പിന്നീട് വിമാനത്താവള സുരക്ഷാ
ഏജന്‍സിക്ക് കൈമാറി . പരിശോധനയ്ക്ക് ശേഷം യാത്രക്കാരനെ വെടിയുണ്ടകളുമായി വലിയതുറ പോലീസിന് കൈമാറി . ആയുധ നിയമപ്രകാരം
ഇയാള്‍ക്കെതിരെ വലിയതുറ പോലീസ് കേസെടുത്തു.
വെള്ളിയാഴ്ച രാവിലെ ആറിന് തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനാണ് ഇയാള്‍ . തിരക്കിനിടയില്‍ വെടിയുണ്ടകള്‍ മാറ്റിവെക്കാന്‍ മറന്നുപോയെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി. ഇയാള്‍ക്ക് ആയുധം കൈയില്‍ െവക്കാനുള്ള ലൈസന്‍സ് 2012 വരെ ഉണ്ടായിരുന്നുള്ളൂ. ഡല്‍ഹി ബി.എസ്.എന്‍.എല്ലിലെ ജീവനക്കാരനാണ്.