Crime News

കരിഞ്ചന്തയില്‍ വില്‍ക്കാന്‍ സൂക്ഷിച്ച 20000 രൂപയുടെ റെയില്‍വേ ടിക്കറ്റ് പിടികൂടി

Posted on: 29 May 2015


ഷൊറണൂര്‍: കരിഞ്ചന്തയില്‍ വില്‍പ്പന നടത്താന്‍ ഉദ്ദേശിച്ചുള്ള 20000 രൂപയുടെ റെയില്‍വേ ടിക്കറ്റ് കുറ്റിപ്പുറം സ്റ്റേഷനില്‍ നത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ റെയില്‍വേ സംരക്ഷണ സേന (ആര്‍.പി.എഫ്) പിടികൂടി. റെയില്‍വേസ്റ്റേഷന് സമീപത്തുള്ള ശുഭയാത്ര എന്ന ട്രാവല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തില്‍നിന്നാണ് ടിക്കറ്റ് പിടികൂടിയത്. സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു. കുറ്റിപ്പുറം സ്വദേശികളായ സ്ഥാപന നടത്തിപ്പുകാരന്‍ ബാലകൃഷ്ണന്‍ (53), പ്രസാദ് (37), ഫയാസ് (25) എന്നിവരാണ് പിടിയിലായത്.
പ്രസാദ്, ഫയാസ് എന്നിവര്‍ ടിക്കറ്റെടുക്കാന്‍ ക്യൂ നില്‍ക്കുമ്പോള്‍ സംശയം തോന്നിയിനെത്തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്തപ്പോളാണ് ട്രാവല്‍ ഏജന്‍സി കരിഞ്ചന്തയില്‍ ടിക്കറ്റ് വില്‍ക്കുന്ന കാര്യം മനസ്സിലായത്. തുടര്‍ന്ന് സ്ഥാപനം പരിശോധിച്ചപ്പോളാണ് 20000 രൂപയുടെ ടിക്കറ്റ് കണ്ടെടുത്തത്. ഷൊറണൂര്‍ ആര്‍.പി.എഫ് സ്റ്റേഷനിലെ എ.എസ്.ഐ രമേശ് കുമാര്‍, ഹെഡ് കോണ്‍സ്റ്റബില്‍ ഗോപാലന്‍, കോണ്‍സ്റ്റബിള്‍മാരായ രഘു, ശശി എന്നിവരാണ് പരിശോധനാസംഘത്തില്‍ ഉണ്ടായിരുന്നത്. അറസ്റ്റിലായവരെ നാളെ മഞ്ചേരി കോടതിയില്‍ ഹാജരാക്കും.

 

 




MathrubhumiMatrimonial