ശശീന്ദ്രന്റെ കുട്ടികളുടെ മരണം: സി.ബി.ഐ. കുറ്റപത്രത്തിനെതിരെ ബന്ധുക്കള്‍ കോടതിയിലേക്ക്
Posted on: 29 May 2015
പാലക്കാട്: മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനിസെക്രട്ടറി ശശീന്ദ്രന്റെയും മക്കളുടെയും മരണത്തില്‍ സി.ബി.ഐ.യുടെ കുറ്റപത്രത്തെ ചോദ്യംചെയ്ത് കുടുംബം വീണ്ടും കോടതിയിലേക്ക്. പതിനൊന്നും എട്ടും വയസ്സുള്ള രണ്ടുകുട്ടികളുടെ മരണത്തില്‍ പ്രതിക്കെതിരെ ചുമത്തേണ്ട വകുപ്പുകളൊന്നും കുറ്റപത്രത്തിലില്ലെന്ന് ഇവര്‍ ആരോപിക്കുന്നു.
കൂട്ടമരണത്തിന് കാരണക്കാരനായ മുഖ്യപ്രതിയെ രക്ഷപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ സി.ബി.ഐ.ക്കും പങ്കുണ്ടെന്ന ആരോപണവും ഇവര്‍ ഉന്നയിക്കുന്നുണ്ട്. സംഭവത്തില്‍ പ്രേരണക്കുറ്റം ചുമത്തപ്പെട്ട മലബാര്‍ സിമന്റ്‌സ് കരാറുകാരന്‍ വി.എം. രാധാകൃഷ്ണന് കടുത്തശിക്ഷ ഉറപ്പാക്കുന്ന വകുപ്പുകള്‍ ഒഴിവാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയതെന്നാണ് പ്രധാന ആരോപണം. സംഭവം കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന തെളിവുകളൊന്നും സി.ബി.ഐ. പരിഗണിച്ചിട്ടില്ലെന്ന് ശശീന്ദ്രന്റെ സഹോദരന്‍ ഡോ. വി. സനല്‍കുമാര്‍ ആരോപിക്കുന്നു.
കുറ്റപത്രം, ഫോറന്‍സിക് റിപ്പോര്‍ട്ട്, മലബാര്‍ സിമന്റ്‌സ് എം.ഡി. ആയിരുന്ന സുന്ദരമൂര്‍ത്തി, മുന്‍ എക്‌സിക്യുട്ടീവ് സെക്രട്ടറി സൂര്യനാരായണന്‍ എന്നിവരുടെ മൊഴി തുടങ്ങിയവ സംശയങ്ങളെ ഉറപ്പിക്കുന്നവയാണ്. കോടതിയില്‍ സി.ബി.ഐ. സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വി.എം. രാധാകൃഷ്ണനെതിരെ ഐ.പി.സി. 306-ാം വകുപ്പുപ്രകാരം ആത്മഹത്യാപ്രേരണക്കുറ്റമാണ് സി.ബി.ഐ. ചുമത്തിയിട്ടുള്ളത്.
ഇത് പത്തുവര്‍ഷംവരെ തടവുലഭിക്കാവുന്ന കുറ്റമാണ്. എന്നാല്‍, സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുകുട്ടികളും മരിച്ചിരുന്നു. ഇതനുസരിച്ച് ഐ.പി.സി. 305-ാം വകുപ്പ് ചുമത്താവുന്നതാണ്. 18 വയസ്സില്‍ താഴെയുള്ളവര്‍, ബുദ്ധിഭ്രമമുള്ളവര്‍, ലഹരിക്ക് അടിമയായവര്‍ തുടങ്ങിയവരെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നത് വധശിക്ഷയോ, ജീവപര്യന്തമോ കുറഞ്ഞത് പത്തുവര്‍ഷത്തെ തടവോ അര്‍ഹിക്കുന്ന കുറ്റമാണെന്നാണ് ഈ വകുപ്പില്‍ പറയുന്നത്.
ഈ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കുറ്റം തെളിഞ്ഞാല്‍ പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കും. ഇത് സി.ബി.ഐ. ഒഴിവാക്കിയത് മനഃപൂര്‍വമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ശശീന്ദ്രന്‍ സംഭവത്തില്‍ മൂന്ന് സാധ്യതകളാണുള്ളത്. ഒന്ന്-ശശീന്ദ്രനെയും മക്കളെയും കൊലപ്പെടുത്തി. രണ്ട്-ശശീന്ദ്രന്‍ മക്കളെ കെട്ടിത്തൂക്കിക്കൊന്നതിനുശേഷം ആത്മഹത്യചെയ്തു. മൂന്ന്-കുട്ടികളുടെ സമ്മതത്തോടെ കൂട്ട ആത്മഹത്യ.
ശശീന്ദ്രന്റെ ശാരീരികാവസ്ഥവെച്ച് രണ്ട് കുട്ടികളെ തനിച്ച് എടുത്തുയര്‍ത്തി കെട്ടിത്തൂക്കാന്‍ കഴിയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. മറ്റൊരാളുടെ ഭീഷണിമൂലം അങ്ങനെ ചെയ്തുവെങ്കില്‍തന്നെ ശശീന്ദ്രന്റെ മേല്‍ ചുമത്താവുന്ന കൊലപാതകത്തിന്റെ അതേ വകുപ്പുകള്‍ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചയാളുടെ മേലും ചുമത്തണം (ഐ.പി.സി. 111). അപ്പോള്‍ 302-ാം വകുപ്പുപ്രകാരം കൊലപാതകത്തിനുള്ള ശിക്ഷതന്നെ പ്രേരിപ്പിച്ചയാള്‍ക്കും നല്‍കേണ്ടിവരും. എന്നാല്‍, ഇതൊന്നും കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടില്ല. ശശീന്ദ്രന്റെ കുട്ടികളുടെ മരണത്തെക്കുറിച്ച് മൗനംപാലിക്കുന്ന സി.ബി.ഐ.യുടെ കുറ്റപത്രത്തിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യംചെയ്ത് എറണാകുളം സി.ജെ.എം. കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ബന്ധുക്കള്‍.