
എസ്.ഐ.യെ വധിക്കാന്‍ ശ്രമിച്ച കേസില്‍ നാലുപേര്‍കൂടി അറസ്റ്റിലായി
Posted on: 29 May 2015
തളിപ്പറമ്പ്: പരിയാരത്തെ എസ്.ഐ.രാജനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ നാലു െേപരകൂടി സി.ഐ. കെ.വിനോദ്കുമാര്‍ അറസ്റ്റ് ചെയ്തു. പ്രധാനപ്രതി ലത്തീഫിന്റെ മകന്‍ എ.സി.സജ്ജാദ് (19) കോരന്‍പീടിക, വി.വി.ആരിഫ് (18) ഇരിങ്ങല്‍, സി.ടി.മുഹാസ് (18) വായാട്, പി.സി.സജീര്‍ (18) ഇരിങ്ങല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പോലീസ് പറയുന്നതിങ്ങനെ: എസ്.ഐ.ക്ക് നേരെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് ഈ യുവാക്കളെ പലപ്പോഴായി ചോദ്യംചെയ്തിരുന്നു. പുഴയില്‍ നിന്ന് കരയിലെത്തിക്കുന്ന പൂഴി ചാക്കിലാക്കി ലോറിയില്‍ കയറ്റാന്‍ സഹായിക്കലാണ് ഇവരുടെ മുഖ്യ തൊഴില്‍. പ്ലസ് ടു വിദ്യാര്‍ഥികള്‍ കൂടിയായിരുന്ന പ്രതികള്‍ക്ക് ആയിരത്തിലധികം രൂപ കൂലി കിട്ടിയ ദിവസവുമുണ്ട്. എസ്.ഐ.രാജനെ ആക്രമിച്ച കേസില്‍ ഇതോടെ ആറു പേര്‍ അറസ്റ്റിലായെങ്കിലും മുഖ്യപ്രതികള്‍ ആരും പിടികൊടുത്തിട്ടില്ല. ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഒരു സംഘംതന്നെ ഇവരെ തിരയുന്നുണ്ട്.
