Crime News

സരിത മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോയത് കണ്ടെന്ന് മൊഴി

Posted on: 26 May 2015


കൊച്ചി: സരിത എസ്. നായര്‍ പത്തനംതിട്ടയിലെ ക്രഷറുടമ ശ്രീധരന്‍ നായര്‍ക്കൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോയത് താന്‍ കണ്ടതാണെന്ന് ടീം സോളാര്‍ കമ്പനി മുന്‍ െ്രെഡവര്‍ പി.കെ. സന്ദീപിന്റെ മൊഴി. സോളാര്‍ തട്ടിപ്പ് കേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷനു മുന്നില്‍ തിങ്കളാഴ്ചയാണ് സന്ദീപ് മൊഴി നല്‍കിയത്.

ശ്രീധരന്‍ നായര്‍ക്കൊപ്പം സരിത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍ പോയ ദിവസം സരിതയുടെ കാര്‍ ഓടിച്ചത് താനാണെന്നും സന്ദീപ് പറഞ്ഞു. സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് അടുത്തെത്തിയപ്പോള്‍ സരിത ടെന്നി ജോപ്പനെ ഫോണില്‍ വിളിച്ചെന്നും സന്ദീപ് പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ കാര്‍ അകത്തേക്ക് കടത്തിവിട്ടു. സരിതയും ശ്രീധരന്‍ നായരും ഓഫീസിനകത്തേക്ക് പോയി. തിരിച്ചുവന്നത് ഒരു മണിക്കൂറിനു ശേഷമാണ്. മുമ്പും സരിതയ്‌ക്കൊപ്പം താന്‍ സെക്രട്ടേറിയറ്റില്‍ പോയിട്ടുണ്ട്. ഒരിക്കല്‍ ജോപ്പന്‍ കാറിലിരുന്ന് സരിതയുമായി സംസാരിച്ചു. ഒരു ദിവസം സരിത കുറെ ഫയലുകളുമായാണ് അകത്തേക്ക് പോയതെന്നും സന്ദീപ് കമ്മീഷനു മുന്നില്‍ വ്യക്തമാക്കി.

 

 




MathrubhumiMatrimonial