
നികുതിവെട്ടിച്ച് കൊണ്ടുവന്ന ഒന്നരക്കിലോ സ്വര്‍ണം പിടികൂടി
Posted on: 26 May 2015
കണ്ണൂര്‍: നികുതിവെട്ടിച്ച് ജ്വല്ലറികള്‍ക്ക് നല്‍കാന്‍ കൊണ്ടുവന്ന ഒന്നരക്കിലോ സ്വര്‍ണം കണ്ണൂരില്‍ വില്പനനികുതി ഇന്റലിജന്‍സ് വിഭാഗം പിടികൂടി. കണ്ണൂര്‍ ബാങ്ക് റോഡില്‍നിന്നാണ് തിങ്കളാഴ്ച സ്വര്‍ണമടങ്ങിയ ബാഗ് സഹിതം ഒരാള്‍ പിടിയിലായത്. കോഴിക്കോട്ടുനിന്ന് കണ്ണൂരിലെ ജ്വല്ലറികള്‍ക്ക് നല്‍കാന്‍ കൊണ്ടു വന്നതാണെന്ന് പിടിയിലായ ആള്‍ സമ്മതിച്ചു. നികുതിയും പിഴയുമായി മൂന്നരലക്ഷം രൂപ ഈടാക്കി സ്വര്‍ണം വിട്ടുകൊടുത്തു. വില്പനനികുതി ഇന്റലിജന്‍സ് വിഭാഗം അസി. കമ്മീഷണര്‍ പി.സി.ജയരാജന്‍, ഇന്‍റലിജന്‍സ് ഓഫീസര്‍ കാര്‍ത്തികേയന്‍, ഇന്‍സ്‌പെക്ടര്‍മാരായ അജയകുമാര്‍, ചന്ദ്രന്‍ !എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടികൂടിയത്.
