goodnews head

കിടപ്പുേരാഗികളെത്തേടി കരുതലിന്റെ കാരുണ്യം

Posted on: 26 May 2015



പട്ടാന്നൂര്‍: വര്‍ഷങ്ങളായി കിടപ്പിലായ പട്ടാന്നൂര്‍ നടുവാച്ചേരി നന്ദിനിയുടെ വീട്ടില്‍ സബ്കളക്ടര്‍ നവജ്യോത് ഖോസയെത്തി. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് നല്‍കിയ അപേക്ഷയില്‍ നടപടിയെടുക്കാനാണ് സബ്കളക്ടറെത്തിയത്. കിടപ്പിലായ രോഗികളെ ജനസമ്പര്‍ക്കവേദിയിലക്ക് വരുത്തി ബുദ്ധിമുട്ടിക്കാതെ അവരുടെ അപേക്ഷ വീടുകളില്‍ച്ചെന്ന് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു.

നന്ദിനിക്ക് ഞരമ്പുകള്‍ ചുരുങ്ങുന്ന രോഗമാണ്.ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്. ആവശ്യമായ സാമ്പത്തിക സഹായത്തിന് ശുപാര്‍ശ ചെയ്യാമെന്ന് സബ്കളക്ടര്‍ പറഞ്ഞു. ഡോ. ദില്‍നാഥ് കല്ലാട്ടും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.

ഇരിട്ടി, തലശ്ശേരി താലൂക്കുകളിലെ അപേക്ഷകളാണ് സബ്കളക്ടര്‍ പരിശോധിക്കുന്നത്. ഇത്തരം അപേക്ഷകളില്‍ ആവശ്യമായ സഹായം സംബന്ധിച്ച ശുപാര്‍ശ സംഘം നല്‍കും. തുടര്‍ന്ന് മന്ത്രി കെ.സി.ജോസഫിന്റെ അധ്യക്ഷതയിലുള്ള സ്‌ക്രൂട്ടിനി കമ്മിറ്റി ഇത് പരിശോധിച്ച് അന്തിമ തീരുമാനമെടുക്കും. തളിപ്പറമ്പില്‍ ഡെപ്യൂട്ടി കളക്ടര്‍ മുരളീധരന്റെയും കണ്ണൂരില്‍ ഡെപ്യൂട്ടി കളക്ടര്‍ പി.കെ.സുധീര്‍ ബാബുവിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് വീടുകള്‍ സന്ദര്‍ശിക്കുന്നത്. ജില്ലയിലാകെ ഇരുനൂറോളം കിടപ്പുരോഗികളാണ് ജനസമ്പര്‍ക്കപരിപാടിയിലേക്ക് അപേക്ഷ നല്‍കിയത്.

 

 




MathrubhumiMatrimonial