വിജിലന്‍സ് അന്വേഷണം നേരിടുന്നയാള്‍ മന്ത്രിയുടെ സെക്രട്ടറി
Posted on: 22 May 2015
സികെ വിജയന്‍
കണ്ണൂര്‍:വിജിലന്‍സ് അന്വേഷണം നേരിടുന്ന ലീഗ് അനുഭാവിക്ക് മന്ത്രിയുടെ അഡീഷനല്‍ െ്രെപവറ്റ് സെക്രട്ടറിയായി നിയമനം നല്‍കി. നിയമവിരുദ്ധ കെട്ടിടങ്ങള്‍ക്ക് അനുമതി, സ്വത്തു സമ്പാദിച്ച കേസില്‍ പ്രതിയായ മുന്‍ മുന്‍സിപ്പല്‍ സെക്രട്ടറി എന്‍.വി മുഹമ്മദലിയെയാണ് മന്ത്രി മഞ്ഞളാംകുഴി അലിയുടെ പിഎ ആയി നിയമിച്ചിരിക്കുന്നത്.
ഒരാഴ്ച മുന്‍പാണ് മാഹി സ്വദേശിയായ എന്‍ വി മുഹമ്മദലിയെ അഡിഷനല്‍ പിഎ ആയി മന്ത്രി മഞ്ഞളാം കുഴി അലി നിയമിച്ചത്. മൂന്നു ദിവസമായി അദ്ദേഹം ഓഫിസിലെത്തുന്നുമുണ്ട്. നേരത്തെ കണ്ണൂരിലും തലശേരിയിലും നഗരസഭാ സെക്രട്ടറിയുടെയയും റവന്യൂ ഓഫിസറുടേയും പദവിയിലിരിക്കുമ്പോള്‍ ക്രമക്കേടുകാട്ടിയ കേസുകളില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന വ്യക്തിയാണ് മുഹമ്മദലി. നഗരസഭകളിലെ കെട്ടിടങ്ങള്‍ക്ക് നിയമവിരുദ്ധമായി അനുമതിയും അംഗീകാരവും നല്‍കിയെന്നായിരുന്നു പരാതികള്‍. പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് ഇതില്‍ കഴമ്പുണ്ടെന്ന് കണ്ട് മുഹമ്മദലിയെ പ്രതിയാക്കി കേസെടുത്തിരുന്നു.
ഇത്തരം കേസുകളില്‍ അന്വേഷണം നടന്നുവരുന്നതിനിടയിലാണ് പുതിയ നിയമനം. വിഴിവിട്ട് കൂറ്റന്‍ കെട്ടിടങ്ങള്‍ക്കുവരെ അനുമതി നല്‍കിയതിലൂടെ മുഹമ്മദലിവരവില്‍കവിഞ്ഞസ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്ന് വിജിലന്‍സ് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.
കണ്ണൂരിലെ രണ്ട് പ്രമുഖ സ്ഥാപനങ്ങള്‍ക്ക് വഴിവിട്ട് അനുമതി നല്‍കിയ കേസില്‍ ഇപ്പോഴും വിജിലന്‍സ് അന്വേഷണം ഇപ്പോഴും തുടരുകയാണ്. അതിനുപുറമേ വഴിവിട്ട് നികുതിയിളവു നല്‍കിയതിന് ഓഡിറ്റ് റിപ്പോര്‍ട്ടിലും ഇയാള്‍ക്കെതിരെ പരാമര്‍ശമുണ്ട്.
മുഹമ്മദലിക്കെതിരായ കേസുകളില്‍ വിജിലന്‍സ് കുറ്റപത്രം തയ്യാറാക്കി വരുന്നതിനിടെയാണ് അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറിയായി മുഹമ്മദിന് നിയമനം ലഭിച്ചിരിക്കുന്നത്.എന്നാല്‍ തനിക്കെതിരെ നിലിവില്‍ വിജിലന്‍സ് കേസുകള്‍ ഒന്നും നിലവിലില്ലെന്ന് മുഹമ്മദലി പറഞ്ഞു.