
അന്ധയായ ഷാര്‍ലെറ്റ് 11.6 അടി ചാടി വെങ്കലം നേടി
Posted on: 20 May 2015

പറയാന്‍ പോവുന്നത് സ്വന്തം പരിമിതിയെ ചാടിത്തോല്‍പ്പിച്ച ഷാര്‍ലെറ്റ് ബ്രൗണ്‍ എന്ന പെണ്‍കുട്ടിയെ ക്കുറിച്ചാണ്. ഇന്ന് അമേരിക്ക മുഴുവന്‍ ചര്‍ച്ച ചെയ്യുന്നത് ഈ പോള്‍വോള്‍ട്ട് താരത്തിന്റെ നിശ്ചയദാര്‍ഢ്യത്തെക്കുറിച്ചാണ്.
ഷാര്‍ലെറ്റ് ബ്രൊണ്‍.കഴിഞ്ഞ ദിവസം ! ടെക്‌സാസില്‍ നടന്ന സ്റ്റേറ്റ് സ്‌കൂള്‍ അത്‌ലറ്റിക്ക് മീറ്റില്‍ 11.6 അടി ചാടി വെങ്കലമെഡല്‍ നേടിയ താരം. ഷാര്‍ലറ്റിന്റെ വെങ്കല മെഡലിന് സ്വര്‍ണത്തേക്കാള്‍ തിളക്കമുണ്ട്.കാരണം ഒരിക്കലും കാണാത്ത ഉയരമാണ് അവള്‍ കീഴടക്കിയത്..
അതെ, ഷാര്‍ലറ്റ് അന്ധയാണ്. ജനിക്കുമ്പോള്‍ കാഴ്ചക്ക് പ്രശ്‌നങ്ങളില്ലാതിരുന്ന ഷാര്‍ലറ്റിന് നാലാം മാസത്തിലാണ് കാഴ്ചവൈകല്യം കണ്ടെത്തുന്നത്.11 വയസ്സു വരെ ചികിത്സകള്‍ കൊണ്ട് പിടിച്ചുനിന്നെങ്കിലും പിന്നീടങ്ങോട്ട് കാഴ്ചകള്‍ മങ്ങിത്തുടങ്ങി..
ഇപ്പോള്‍ നിറങ്ങളില്ല ഷാര്‍ലെറ്റിന്റെ ലോകത്ത്.. പൂര്‍ണമായും അന്ധയല്ലെങ്കിലും ഒന്നും തിരിച്ചറിയാ്! കഴിയില്ല. ചില അവ്യക്തരൂപങ്ങള്‍ മാത്രം, പക്ഷേ സ്വന്തം ലക്ഷ്യം അവള്‍ വ്യക്ത്മായി മനസ്സില്‍ കുറിച്ചു.
പൂര്‍ണ്ണ പിന്തുണ നല്‍കി കുടുംബവും ,പ്രിയപ്പെട്ട കോച്ചും വഴികാട്ടിയായി വേഡറുമുള്ളപ്പോള്‍ 3 വറ്!ഷം കൊണ്ട് സ്വന്തം ലക്ഷ്യത്തിലേക്കെത്തി ഈ മിടുക്കി.
ഇത്തിരി സാഹസികവും അപകടകരവുമായ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തില്‍ നിന്നാണ് 7ാം വയസ്സില്‍ ഷാര്‍ലറ്റ് പോള്‍ കയ്യിലേന്തിയത്. അന്ന് മുതല്‍ തന്റെ പ്രകടനം മെച്ചപ്പെടുത്തിക്കൊണ്ടേ ഇരിക്കുന്നു.
ഇടതുകാലുകൊണ്ട് 7 ചുവടുകള്‍ അളന്നാണ് കാണാന്‍ കഴിയാത്ത ബാര്‍ ലക്ഷ്യമാക്കി ഷാര്‍ലറ്റ് കുതിക്കുന്നത്. 7 അടിയില്‍ വെച്ചിരിക്കുന്ന സെന്‍സര്‍ ഒരു ബീപ് ശബ്ദത്തിലൂടെ ഷാര്‍ലറ്റിന് സൂചന നല്‍കും.. പിന്നെ ലക്ഷ്യത്തിലേക്കുള്ള കുതിപ്പ്.
മെഡല്‍ പോഡിയത്തില്‍ കാവല്!നായ വാഡറിനൊപ്പം നിന്ന് വെങ്കലമെഡല്‍ അണിയുമ്പോള്‍ ഷാര്‍ലറ്റിന്റെ അച്ഛനും കോച്ചുമെല്ലാം അവളുടെ വലിയ നേട്ടത്തില്‍ സന്തോഷത്തിലായിരുന്നു.
പക്ഷേ ഷാര്‍ലറ്റ് തൃപ്തയല്ല.സ്വര്‍ണമാണ് ലക്ഷ്യം. വരും വര്‍ഷം തന്നെ അത് നേടുമെന്ന് ഉറച്ചസ്വരത്തില്‍ പറയുമ്പോള്‍ അവളെ അറിയുന്നവര്‍ക്ക് അതില്‍ ഒരു സംശയവുമില്ല.
