Crime News

നടയറയില്‍ ആശുപത്രി ആക്രമിച്ചയാള്‍ പിടിയില്‍

Posted on: 31 May 2019


വര്‍ക്കല: നടയറയില്‍ ആശുപത്രിക്കുനേരെ ആക്രമണം നടത്തി ടി.വി. ഉള്‍പ്പെടെയുള്ളവ തല്ലിത്തകര്‍ത്തയാളെ വര്‍ക്കല പോലീസ് കസ്റ്റഡിയിലെടുത്തു. നടയറ പനവിളയില്‍ അബുവാണ്(45) പിടിയിലായത്. തിങ്കളാഴ്ച രാത്രി രണ്ടുമണിയോടെ നടയറ നൈസ് മെഡിക്കല്‍ സെന്ററിനുനേരെയാണ് ആക്രമണമുണ്ടായത്.
രാത്രി ആശുപത്രിയിലെത്തിയ അബു അവിടെ ചുറ്റിത്തിരിയുകയും ജനാലയിലൂടെ എത്തിനോക്കുകയും ചെയ്തു. നഴ്‌സുമാര്‍ ചോദ്യംചെയ്തപ്പോള്‍ പൂട്ടിയിരുന്ന പുറംവാതില്‍ കല്ലുകൊണ്ടിടിച്ച് തുറക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് റിസപ്ഷന്‍ ഭാഗത്തെത്തി ചവിട്ടിത്തുറന്ന് കസേര, ട്യൂബ്, ടി.വി., വീല്‍ചെയര്‍ എന്നിവ നശിപ്പിച്ചു. ജനല്‍പാളി കല്ലെറിഞ്ഞ് തകര്‍ക്കുകയും ചെയ്തു.
അര മണിക്കൂര്‍ അക്രമം നടത്തിയ ശേഷമാണ് ഇയാള്‍ സ്ഥലംവിട്ടത്. വിവരമറിഞ്ഞ് വര്‍ക്കല പോലീസ് സ്ഥലത്തെത്തി. ചൊവ്വാഴ്ച വീട്ടില്‍നിന്നാണ് ഇയാളെ പിടികൂടിയത്.

 

 




MathrubhumiMatrimonial