
വീട് കുത്തിത്തുറന്ന് 15 പവന്‍ കവര്‍ന്നു
Posted on: 20 May 2015
നാഗര്‍കോവില്‍: ശുചീന്ദ്രത്തിനടുത്ത് വീടിന്റെ പിന്‍വാതില്‍ കുത്തിത്തുറന്ന് മോഷ്ടാക്കള്‍ 15 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. പുത്തന്‍തുറ ജോര്‍ജിയാര്‍ തെരുവിലെ മാര്‍ട്ടിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ചൊവ്വാഴ്ച രാവിലെ വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ പിന്‍വാതില്‍ തുറന്നിരുന്നു. മുറിക്കുള്ളിലെ അലമാരയില്‍ നിന്നാണ് ആഭരണങ്ങള്‍ കവര്‍ന്നത്. ആയിരം രൂപയുംനഷ്ടമായി. ശുചീന്ദ്രം പോലീസ് കേസെടുത്തു.
