Crime News

വാഹനം തടഞ്ഞ് യുവതിയെ അപമാനിക്കാന്‍ ശ്രമം; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

Posted on: 20 May 2015


ഷൊറണൂര്‍: വാഹനംതടഞ്ഞ് യുവതിയെ അസഭ്യംപറഞ്ഞ കേസില്‍ രണ്ട് യുവാക്കളെ ഷൊറണൂര്‍പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ പൈങ്കുളം സ്വദേശികളായ സനോജ് (26), ശരത് (28) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ചരാത്രി 9.30ന് ഷൊറണൂര്‍ ബൈപ്പാസ് റോഡില്‍ പൊതുവാള്‍ജങ്ഷന് സമീപമാണ് സംഭവം.

യുവതിയും ഭര്‍ത്താവും മറ്റുരണ്ട് സുഹൃത്തുക്കളും തൃശ്ശൂരില്‍നിന്ന് മലപ്പുറത്തേക്കുള്ള യാത്രയിലായിരുന്നു. ഷൊറണൂരിലെ ടോള്‍ ബൂത്തിന് സമീപം ബൈക്കിലെത്തിയ യുവാക്കളും കാര്‍യാത്രികരും തമ്മില്‍ വാക്കേറ്റമുണ്ടായി. അവിടെനിന്നുപോയ കാറിനെ പിന്തുടര്‍ന്ന യുവാക്കള്‍ പൊതുവാള്‍ജങ്ഷന് സമീപം തടഞ്ഞുനിര്‍ത്തി ആക്രമിക്കാന്‍ ശ്രമിച്ചു. ആക്രമണത്തില്‍ കാറിന്റെ ചില്ല് തകര്‍ന്നു. സംഭവംകണ്ട നാട്ടുകാര്‍ പ്രതികളെ തടഞ്ഞുവെക്കുകയായിരുന്നു.

അതിനിടെ, പ്രതികള്‍ കാറിലുണ്ടായിരുന്ന യുവതിയെ അസഭ്യം പറഞ്ഞു. യുവതിയുടെ പരാതിയില്‍ ഷൊറണൂര്‍ പോലീസ് കേസെടുത്തു. പ്രതികളെ ഒറ്റപ്പാലം മജിസ്‌ട്രേട്ട് ഇന്‍-ചാര്‍ജിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

 




MathrubhumiMatrimonial