goodnews head

പരിസര ശുചിത്വത്തെ കുറിച്ച് ഓര്‍മ്മിപ്പിയ്ക്കാന്‍ യുവജന കൂട്ടായ്മ

Posted on: 19 May 2015

അഭിലാഷ് കെ നായര്‍




കോഴിക്കോട് ബീച്ചിലിറങ്ങി പ്രസംഗത്തിനു ലഘുലേഖ വിതരണത്തിനും അപ്പുറം മാലിന്യങ്ങള്‍ തരംതിരിച്ച് ശേഖരിച്ച് ഒരു തലമുറയുടെ കടമ എന്തെന്ന് ബോധ്യപ്പെടുത്തുന്നു ഇവര്‍.

രാത്രിയാകുമ്പോള്‍ കേരളത്തിലെ ഏറ്റവും തിരക്കേറിയ ബീച്ചുകളിലൊന്നായി ഇവിടെ മാറും. തരംതിരിവില്ലാതെ മാലിന്യങ്ങള്‍ നിറയും . ഇവര്‍ വേരിയബിള്‍ കോണ്‍സെപ്റ്റ് അണ്‍ലിമിറ്റഡ് ഇന്ത്യ എന്ന എന്‍ ജി ഒയിലെ അംഗങ്ങള്‍. കൂടുതലും പെണ്‍കുട്ടികള്‍.

മാലിന്യങ്ങള്‍ തരംതിരിച്ച് ശേഖരിച്ചു. വി സി യു ഇന്ത്യയുടെ അംഗങ്ങള്‍ക്ക് പുറമേ കണ്ട് നിന്നവരും ഒപ്പം കൂടി. ശുചീകരണ പരിപാടികൊണ്ട് ഇവര്‍ ലക്ഷ്യമിട്ടതും കൂടുതല്‍ പേരെ പ്രചോദിപ്പിയ്ക്കാനാണ്.

കൂടുതല്‍ ജില്ലകളില്‍ ശുചീകരണ സന്ദേശമെത്തിയ്ക്കാന്‍ ഒരുങ്ങുകയാണ് ഇവര്‍


 

 




MathrubhumiMatrimonial